
Apr 2, 2025
09:55 PM
'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്' - വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഓട്ടോമൊബൈല്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുളള കമ്പനിയാണ്. ഇവര്‍ ആദ്യം വിപണിയില്‍ എത്തിച്ച വാഹനമാണ് അള്‍ട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് സൂപ്പര്‍ബൈക്ക്. ഈ ആദ്യ വാഹനം ആളുകള്‍ക്കിടയില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കമ്പനി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.
അത്യാധുനിക സവിശേഷതകളും ടെക്‌നോളജിയുമായി ഒരു സ്‌കൂട്ടര്‍ സെഗ്മെന്റിലേക്ക് അള്‍ട്രാവയലറ്റ് പുതിയ ചുവടുവയ്പ്പ് നടത്തുന്നത് ടെസറാക്ട് എന്ന ഇലക്ട്രിക് സ്‌കൂട്ടറുമായാണ്.
ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000 ബുക്കിംഗ് വരെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയെടുത്തത്. 999 രൂപ നല്‍കി വെബ്‌സൈറ്റിലൂടെ പ്രീബുക്കിംഗ് ചെയ്യാവുന്നതാണ്. 2026 ജനുവരിയിലാണ് ഡെലിവറി തുടങ്ങുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1.20 ലക്ഷത്തിന് വണ്ടി ലഭിക്കുമെന്നായിരുന്നു ആദ്യം കമ്പനി അറിയിച്ചത്. എന്നാല്‍ ബുക്കിംഗ് റെക്കോര്‍ഡിട്ടതോടെ 50,000 പേരായി ഉയര്‍ത്തേണ്ടിവന്നു.
റഡാര്‍ സാങ്കേതിക വിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറാണ് ടെസറാക്ട്. ഇതുവരെ ഒരു സ്‌കൂട്ടറിലും കാണാത്ത പല ഫീച്ചറുകളും ഇതിലുണ്ട്. ഇന്റഗ്രേറ്റഡ് ഫ്രണ്ട് റിയര്‍ ഡാഷ്‌ക്യാമുകളും ഹാപ്റ്റിക് ഫീഡ്ബാക്കുള്ള ഹാന്‍ഡില്‍ ബാറുമുളള ആദ്യ ഇരുചക്ര വാഹനം കൂടിയാണ് അള്‍ട്രാവയലറ്റ് ടെറാക്ട്. വയര്‍ലെസ് ചാര്‍ജിംഗ്, കീലെസ് ആക്‌സസ്, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ്, നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം ഫോണ്‍ പെയ്ന്റിംഗ് , മ്യൂസിക് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രാള്‍, ബ്ലൂടൂത്ത്, വൈഫൈ, കണക്ടിവിറ്റി സൗകര്യങ്ങള്‍ ഇവയും ലഭ്യമാണ്.
റഡാര്‍ ഉപയോഗിച്ചുകൊണ്ടുളള ബ്‌ളെന്‍ഡ് സ്‌പോര്‍ട്ട് ഡിറ്റക്ടര്‍, ഓവര്‍ടേക്ക് അലേര്‍ട്ട്, കൊളിഷന്‍ അലേര്‍ട്ട്, എന്നീ സുരക്ഷാ സവിശേഷിതകളും ഉണ്ട്. വയലറ്റ് എഐ ഉളള ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം ഫീച്ചറും അള്‍ട്രാവയലറ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടറിലെ മറ്റ് ഫീച്ചറുകളാണ്.
ഒറ്റ റീചാര്‍ജില്‍ 261 കിലോമീറ്റര്‍ റേഞ്ച് തരുമെന്ന് അവകാശപ്പെടുന്ന ആറ് കിലോവാട്ട് അവര്‍ എസ് ആര്‍ ബി-6 ബാറ്ററിപാക്കാണ് ടെസറാക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് 20 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 2.9 സെക്കന്റ് മതിയാകും. ഈ സ്‌കൂട്ടറിന്റെ ടൊപ്പ് സ്പീഡ് മണിക്കൂറില്‍ 125 കിലോമീറ്ററാണ്.
Content Highlights :Tesseract sets record for pre-bookings within hours of launch