
ഒരു ദിവസം പല ആവശ്യങ്ങള്‍ക്കായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളപൊലീസ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി മുന്‍പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഇമെയിലിലെയും എസ്എംഎസിലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് അപകടകരമെന്ന് പറയുന്നതുപോലെ തന്നെയാണ് ഇതും. ക്യുആര്‍ കോഡുകള്‍ വഴിയെത്തുന്ന യുആര്‍എല്ലുകള്‍ എല്ലാം സുരക്ഷിതമാകണമെന്നില്ല. ഫിഷിങ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും. ക്യുആര്‍ കോഡ് സ്‌കാനര്‍ ആപ് സെറ്റിങ്സില്‍ 'open URLs automatically' എന്ന ഒപ്ഷന്‍ നമ്മുടെ യുക്താനുസരണം തിരഞ്ഞെടുക്കാം.
നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഏറ്റവും നല്ലത്. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുക. ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. കസ്റ്റം ക്യുആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights :What things to pay attention to when scanning a QR code?