എസി വാങ്ങുമ്പോള്‍ 3 സ്റ്റാര്‍ വാങ്ങണോ 5 സ്റ്റാര്‍ വാങ്ങണോ?

3 സ്റ്റാര്‍ എസിയും 5 സ്റ്റാര്‍ എസിയും തമ്മിലുള്ള വ്യത്യാസം എന്താണ്

dot image

ചൂട് കാലാവസ്ഥ തുടങ്ങുമ്പോള്‍ ഒരു എസി വാങ്ങിയാലെന്താ എന്നുള്ള ചിന്ത എല്ലാവരുടെയും മനസിലുണ്ടാവും. കൈയ്യിലുളള ബഡ്ജറ്റ് അനുസരിച്ച് വാങ്ങാം എന്നാവും എല്ലാവരുടെയും ചിന്ത…പക്ഷേ അങ്ങനെയല്ല .എയര്‍കണ്ടീഷന്‍ വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 3 സ്റ്റാറിന്റെയും 5 സ്റ്റാറിന്റെയും എസിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്.

എന്താണ് എസിയുടെ സ്റ്റാര്‍ റേറ്റിംഗ്

എനര്‍ജി ഉപയോഗിക്കുന്നതിനുള്ള കഴിവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഘടകമാണ് സ്റ്റാര്‍ റേറ്റിംങ്. കൂടുതല്‍ സ്റ്റാര്‍ റേറ്റിംഗ് ഉളള എയര്‍ കണ്ടീഷണറുകള്‍ കുറഞ്ഞ വൈദ്യുതിയേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്റ്റാര്‍ റേറ്റിംഗ് കൂടുതലുള്ള എസി വാങ്ങാന്‍ ശ്രദ്ധിക്കുക. വിലക്കുറവുള്ള മോഡലാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിന്റെ സ്റ്റാര്‍ റേറ്റിംഗും ഫീച്ചറുകളും നന്നായി ശ്രദ്ധിക്കേണ്ടതാണ്.

മുറിയുടെ വലിപ്പം അനുസരിച്ച് തിരഞ്ഞെടുക്കാം

മുറിയുടെ വലിപ്പം അനുസരിച്ച് വേണം എയര്‍ കണ്ടീഷന്റെ ടണ്‍ കപ്പാസിറ്റി തിരഞ്ഞെടുക്കാന്‍. ചെറിയ മുറികളാണെങ്കില്‍ ഒരു ടണ്ണും,വലിയ മുറികളാണെങ്കില്‍ 1.5 ടണ്‍ അല്ലെങ്കില്‍ രണ്ട് ടണ്‍ എയര്‍ കണ്ടീഷനും വേണ്ടിവരും.

എസിയുടെ ഫീച്ചറുകള്‍

വ്യത്യസ്ത തരം എയര്‍ കണ്ടീഷണറുകളില്‍ വ്യത്യസ്ത തരം ഫീച്ചറുകളായിരിക്കും ഉളളത്. ഓട്ടോ സ്റ്റാര്‍ട്ട് , സ്ലീപ്പ് മോഡ്, ടൈമര്‍ തുടങ്ങിയ ഫീച്ചറുകള്‍ സൗകര്യപ്രദമാണ്.

Content Highlights :What is the difference between 3 star AC and 5 star AC?

dot image
To advertise here,contact us
dot image