വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വൈകാതെ ചാറ്റുകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാം

കഴിഞ്ഞ വര്‍ഷമാണ് ഓഡിയോ മെസേജുകള്‍ ടെക്‌സ്റ്റ്‌മെസേജ് ആയി മാറ്റുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

dot image

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകള്‍ പരിഭാഷപ്പെടുത്തുന്ന സംവിധാനം വാട്‌സ്ആപ്പില്‍ ഒരുങ്ങുന്നു. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംവിധാനം വരികയാണെങ്കില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചാറ്റിങ്ങില്‍ നിന്ന് പുറത്തിറങ്ങാതെ മെസേജുകള്‍ വിവര്‍ത്തനം ചെയ്ത് വായിക്കാന്‍ സാധിക്കും.

സംവിധാനം നിലവില്‍ വന്നാല്‍ ചാറ്റ് സെറ്റിങ്ങ്‌സില്‍ ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന് ഉപയോക്താക്കള്‍ക്ക് കാണാനാകും. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാന്‍ വാട്ട്സ്ആപ്പ് നിര്‍ദേശിക്കും.

ഭാഷ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ വാട്‌സാപ്പ് നിങ്ങള്‍ നിര്‍ദേശിച്ച ഭാഷ പാക്ക് ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്യും. പിന്നീട് മെനുവില്‍ പോയി വ്യൂ ട്രാന്‍സ്ലേഷന്‍ കൊടുക്കാം. ഒറിജിനല്‍ ടെക്‌സ്റ്റും വിവര്‍ത്തനം ചെയ്ത ടെക്സ്റ്റും കാണിക്കും. ആവശ്യമില്ലെങ്കില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ഒപ്ഷനുമുണ്ട്. ഓഫ്‌ലൈനിലും ഇത് പ്രവര്‍ത്തിക്കും. സംഭാഷണങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തതും സ്വകാര്യവുമായിരിക്കും.

കഴിഞ്ഞ വര്‍ഷമാണ് ഓഡിയോ മെസേജുകള്‍ ടെക്‌സ്റ്റ്‌മെസേജ് ആയി മാറ്റുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

Content Highlights: WhatsApp users may soon be able to translate messages right within the chat

dot image
To advertise here,contact us
dot image