തിയേറ്ററിലെ മഹാവിജയം ഇനി ഒടിടിയിൽ, 'കിഷ്കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ

നിരവധി തമിഴ്, തെലുങ്ക് പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്

dot image

ആസിഫ് അലി നായകനായെത്തി തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായം നേടിയ സിനിമ 70 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആസിഫ് അലിയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് ഒടിടിയിലും ലഭിക്കുന്നത്.

നിരവധി തമിഴ്, തെലുങ്ക് പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്. സിനിമയുടെ തിരക്കഥക്കും ക്ലൈമാക്സ് ട്വിസ്റ്റിനും വലിയ കൈയ്യടിയാണ് അന്യഭാഷാ സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്. ആസിഫ് അലിയുടെ ഇമോഷണൽ സീനുകളിലെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും കിഷ്കിന്ധാ കാണ്ഡം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഓണം റിലീസായി സെപ്റ്റംബർ 12നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങൾക്ക് വലിയ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അപർണ ബാലമുരളി, നിഷാൻ, ജഗദീഷ്, അശോകൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Content Highlights: Asif Ali movie Kishkindha Kaandam streaming now on Hotstar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us