എന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ആ സിനിമ ഡയറക്റ്റ് ഒടിടി റിലീസിനായി നിർമാതാക്കൾ വിറ്റു: വിഘ്‌നേശ് ശിവൻ

സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളം നേടിയിരുന്നു

dot image

വിജയ് സേതുപതി, സാമന്ത, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് 'കാത്തുവാക്കുല രണ്ട് കാതൽ'. ഒരേ സമയം രണ്ട് പേരെ പ്രണയിച്ച റാംബോയുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം സഞ്ചരിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രം നിർമാതാക്കൾ ഡയറക്റ്റ് ഒടിടി റിലീസിനായി വിൽക്കാനുള്ള ശ്രമം നടത്തിയെന്ന് സംവിധായകൻ വിഘ്‌നേശ് ശിവൻ ആരോപിക്കുന്നു. ഒടുവിൽ നിർമാതാക്കളുമായി അടിയുണ്ടാക്കിയിട്ടാണ് ആ എഗ്രിമെന്റ് മാറ്റി ചിത്രം തിയേറ്ററിലേക്ക് എത്തിച്ചതെന്നും ഗലാട്ട പ്ലസ് റൗണ്ട്ടേബിളിൽ വിഘ്‌നേശ് ശിവൻ പറഞ്ഞു.

'എന്റെ ചിത്രമായ 'കാത്തുവാക്കുല രണ്ട് കാതൽ' എന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർമാതാക്കൾ ഡയറക്റ്റ് ഒടിടി റിലീസിനായി വിറ്റു. ആ സിനിമ ഞാൻ ചെയ്തത് തിയേറ്റർ പ്രേക്ഷകർക്ക് വേണ്ടിയായിരുന്നു, അത് തിയേറ്ററിൽ വർക്ക് ആകുമെന്നത് എനിക്ക് ഉറപ്പായിരുന്നു. ഇത് കേട്ടപ്പോൾ ഞാൻ ഷോക്ക് ആയിപോയി. ഒടുവിൽ നിർമാതാക്കളുമായി അടിയുണ്ടാക്കിയിട്ടാണ് ആ എഗ്രിമെന്റ് മാറ്റി ചിത്രം തിയേറ്ററിലേക്ക് എത്തിച്ചത്', വിഘ്‌നേശ് ശിവൻ പറഞ്ഞു.

നാനും റൗഡി താൻ, താനാ സേർന്ത കൂട്ടം തുടങ്ങിയ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കിയ ചിത്രമായിരുന്നു കാത്തുവാക്കുല രണ്ട് കാതൽ. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 70 കോടിയോളം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ചിത്രത്തിനായി സംഗീതം നൽകിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിച്ചത്. ഖത്തീജാ എന്ന കഥാപാത്രമായി സാമന്ത എത്തിയപ്പോൾ കണ്മണി ഗാംഗുലി എന്നായിരുന്നു നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്.

Content Highlights: Producers tried to sell Kaathuvaakula Rendu Kaadhal to ott without my knowledge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us