ആദ്യം മോശം റിവ്യൂസ്, വിതരണക്കാർ ആരും സിനിമ ഏറ്റെടുത്തില്ല, പാട്ട് ഇറങ്ങിയതോടെ എല്ലാം മാറി; വിഷ്ണുവർദ്ധൻ

യുവൻ ശങ്കർ രാജ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു

dot image

ആര്യ, പ്രകാശ് രാജ്, നവദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത ചിത്രമാണ് 'അറിന്തും അറിയാമലും'. ഒരു ആക്ഷൻ റൊമാന്റിക് കോമഡി സ്വഭാവത്തിൽ ഒരുങ്ങിയ സിനിമ മികച്ച വിജയം നേടിയിരുന്നു. എന്നാൽ ആദ്യം ചിത്രം വിതരണക്കാർ ആരും ഏറ്റെടുക്കാൻ തയ്യാറയിരുന്നില്ലെന്ന് സംവിധായകൻ വിഷ്ണുവർദ്ധൻ. വിതരണക്കാർക്കായി ഒരു സ്ക്രീനിംഗ് നടത്തിയിരുന്നു. സ്ക്രീനിംഗ് അവസാനിച്ചതും ആർക്കും ചിത്രം ഇഷ്ടമായില്ല. സിനിമ ഓടില്ലെന്നാണ് എല്ലാരും തന്നോട് പറഞ്ഞതെന്നും ചാറ്റ് വിത്ത് ചിത്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിഷ്ണുവർദ്ധൻ പറഞ്ഞു.

'സിനിമ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വിതരണക്കാർക്ക് ഫ്രീയായി സിനിമ കൊടുക്കാൻ വരെ ഞങ്ങൾ തീരുമാനിച്ചു. പക്ഷെ സിനിമയുടെ ഓഡിയോ റിലീസ് ആയതും കഥ മൊത്തം മാറി. 'തീ പിടിക്ക' എന്ന സോങ് കഥയെ മൊത്തം മാറ്റി. അതിന് ശേഷമാണ് വിതരണക്കാർ വരാൻ തുടങ്ങിയത്. സിനിമ റിലീസായി ആദ്യ ദിവസമൊന്നും തിയേറ്ററിൽ ആരുമില്ലായിരുന്നു. പക്ഷെ സിനിമ കണ്ടവർ നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. പിന്നീട് പതിയെ സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ പുറത്തുവരാൻ തുടങ്ങി. മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കേറാൻ തുടങ്ങി. അങ്ങനെ സിനിമ 178 ദിവസമാണ് ഓടിയത്', വിഷ്ണുവർദ്ധൻ പറഞ്ഞു.

യുവൻ ശങ്കർ രാജ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു. നടൻ ആര്യയുടെ ആദ്യ സിനിമ കൂടിയാണ് അറിന്തും അറിയാമലും. സമേക്ഷ, ആദിത്യ, സങ്കിലി മുരുഗൻ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തിയത്. ഛായാഗ്രഹണം നീരവ് ഷാ നിർവഹിച്ചപ്പോൾ സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് എ. ശ്രീകർ പ്രസാദ് ആയിരുന്നു. മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്ക്കാരം ആര്യക്ക് ലഭിച്ചിരുന്നു.

Content Highights: Distributors were not interested in taking Arindhum Ariyaamalum film says Vishnuvardhan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us