പുലർച്ചെ മുതൽ അർധരാത്രി വരെ നോൺസ്റ്റോപ്പ് ഷോ, എന്നിട്ടും ടിക്കറ്റില്ല; നോർത്തിൽ കത്തിക്കയറി പുഷ്പ 2

ചിത്രം ഇതിനോടകം 200 കോടിയോളം ഹിന്ദിയിൽ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ട്

dot image

ബോക്സ് ഓഫീസിൽ സകല റെക്കോർഡുകളും തകർത്തുകൊണ്ടാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂൾ മുന്നേറുന്നത്, ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ 500 കോടി കടന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. വരും ദിവസങ്ങളിൽ സിനിമ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ ഹിന്ദി പതിപ്പാണ് കൂടുതൽ കളക്ഷൻ നേടുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നോർത്തിൽ പുലർച്ചെ ആരംഭിക്കുന്ന ഷോ അർധരാത്രി വരെ നീണ്ട് നിൽക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

മുംബൈയിൽ വലിയ ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് അർധരാത്രി ഒരു മണി മുതലാണ് പുഷ്പയുടെ ഷോ ആരംഭിക്കുന്നത്. ഒരു മണിക്ക് ആരംഭിക്കുന്ന ഷോയിൽ തുടങ്ങി രാവിലെ ഏഴ് മണി വരെ സ്പെഷ്യൽ ഷോകൾ പല തിയേറ്ററുകളിലും ചാർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നൈറ്റ് ഷോകളും പല തിയേറ്ററുകളിലും ഫുൾ ആണ്. ഹിന്ദി വേർഷൻ ടിക്കറ്റ് ലഭിക്കാത്തത് കാരണം പല പ്രേക്ഷകരും തെലുങ്ക് പതിപ്പ് കാണാൻ തിരക്ക് കൂട്ടുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. എന്തായാലും അല്ലു അർജുനും സംഘവും ബോളിവുഡിൽ നിന്ന് റെക്കോർഡ് ഫൈനൽ കളക്ഷൻ ആകും ഇതോടെ സ്വന്തമാക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രം ഇതിനോടകം 200 കോടിയോളം ഹിന്ദിയിൽ നിന്ന് മാത്രം നേടിയെന്നാണ് റിപ്പോർട്ട്.

പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുകയാണ് രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരിക്കുന്നത്. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടിയായിരുന്നു നേടിയത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പയുടെ രണ്ടാം ഭാഗം. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

18 ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്റെ ജവാന്‍ 500 കോടി നേടിയത്. 'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്. അപ്പോഴാണ് വെറും മൂന്ന് ദിവസം കൊണ്ട് പുഷ്പ അത്ഭുതപ്പെടുത്തുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ഈ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാനാവില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

Content Highlights: Nonstop shows charted for Pushpa 2 in North India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us