ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത്. മിറാഷ് (Mirage) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അടുത്തെത്തും തോറും മറയുന്ന മായാകാഴ്ച എന്ന ടാഗ്‌ലൈനും പേരിനൊപ്പം നല്‍കിയിട്ടുണ്ട്.
മോഷന്‍ പോസ്റ്ററിലൂടെയും വീഡിയോയിലൂടെയുമാണ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്ന ചിത്രമാണിത്. കൂമന് ശേഷം ആസിഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന
ചിത്രം കൂടിയാണ് മിറാഷ്. ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേതി, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അപര്‍ണ ആര്‍ തരക്കാടിന്റേതാണ് മിറാഷിന്റെ കഥ. ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഎസ് വിനായക് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ത്രില്ലര്‍ സിനിമകളില്‍ നിന്ന് മാറി രസകരമായ കഥപറച്ചിലുമായെത്തിയ നുണക്കുഴിയാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തിയ അവസാന ചിത്രം. ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ വിജയമായിരുന്നു.
പ്രതിഭാധനരായ ഒരുപിടി സാങ്കേതികപ്രവര്‍ത്തകര്‍ മിറാഷില്‍ അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, കോസ്റ്റും ഡിസൈനർ- ലിന്റാ ജിത്തു,പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ,മേക്ക് അപ് - അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ - ടോണി മാഗ്മിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കറ്റീന ജീത്തു, സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്, ലൈൻ പ്രൊഡ്യൂസർ - ബെഡ് ടൈം സ്റ്റോറീസ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: Asif Ali - Jeethu joseph new movie announced,Mirage