വിടാമുയർച്ചിയെ പോലെ പിൻവാങ്ങില്ല, ഇത് വേറെ ലെവൽ എന്റർടൈയ്ൻമെൻ്റ്; 'ഗുഡ് ബാഡ് അഗ്ലി' റിലീസ് തീയതി പ്രഖ്യാപിച്ചു

മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു

dot image

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിൽ നിന്നുള്ള അജിത്തിന്റെ സ്റ്റില്ലുകളും ലുക്കുമെല്ലാം ഇതിനോടകം തന്നെ ട്രെൻഡിങ് ആയിട്ടുണ്ട്. ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരിയിൽ തിയേറ്ററിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

ഏപ്രിൽ 10 ന് സമ്മർ റിലീസായി 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തും. 'വേറെ ലെവൽ എന്റർടൈയ്ൻമെൻ്റ് ' എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ റിലീസ് തീയതി പങ്കുവെച്ചത്. വെള്ള കോട്ടിട്ട് കയ്യിൽ തോക്കുമായി ഇരിക്കുന്ന അജിത്തിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള അജിത്തിന്റെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിലാകെ വൈറലായിരുന്നു. ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററിൽ വലിയ തരംഗം തീർക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുമെന്നുമാണ് പലരും കുറിക്കുന്നത്.

മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ജി വി പ്രകാശ് കുമാരന് സംഗീതം. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Also Read:

നേരത്തെ പൊങ്കൽ റിലീസായി എത്താനിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത് അജിത്തിന്റെ തന്നെ ചിത്രമായ വിടാമുയർച്ചി അന്നേ ദിവസം റിലീസ് പ്രഖ്യാപിച്ചത് കൊണ്ടായിരുന്നു. എന്നാൽ വിടാമുയർച്ചിയുടെ റിലീസ് പൊങ്കലിൽ നിന്ന് മാറ്റിവെച്ചതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ട്രോളുകളാണ് ലൈക്ക നേരിട്ടത്. മകിഴ് തിരുമേനി ആണ് വിടാമുയർച്ചി സംവിധാനം ചെയ്യുന്നത്.

Content Highlights: Good Bad Ugly announces release date on pongal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us