കാത്തിരുന്ന അപ്ഡേറ്റ് ഇതാ…ഒടുവിൽ ജോജുവിന്റെ 'പണി' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

ഒക്ടോബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ അഭിനയം മാത്രമല്ല തനിക്കുള്ളിൽ ഒരു അന്യായ ഫിലിം മേക്കർ കൂടിയുണ്ടെന്ന് 'പണി'യിലൂടെ ജോജു തെളിയിച്ചു

dot image

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ഒരു ആക്ഷൻ റിവഞ്ച് മൂഡിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമക്ക് ലഭിച്ചതും. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റിനെപ്പറ്റിയുള്ള വാർത്തയാണ് പുറത്തുവരുന്നത്.

ജനുവരി 16 മുതൽ സോണി ലിവിലൂടെ പണി സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനായി എത്തുകയുണ്ടായി.

ജോജുവിനൊപ്പം അഭിനയ, സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സാണ്ടര്‍, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും 'പണി'യിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇരുവരും.

ഒക്ടോബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ അഭിനയം മാത്രമല്ല തനിക്കുള്ളിൽ ഒരു അന്യായ ഫിലിം മേക്കർ കൂടിയുണ്ടെന്ന് 'പണി'യിലൂടെ ജോജു തെളിയിച്ചു. എണ്ണം പറഞ്ഞൊരു ക്രൈം ആക്ഷൻ റിവഞ്ച് ത്രില്ലറാണ് 'പണി' എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രേക്ഷകാഭിപ്രായം.

ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

Content Highlights: Joju George film Pani ott date announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us