മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തികച്ചും വ്യത്യസ്തമായ രണ്ട് ക്വാളിറ്റികൾ, വൈറലായി ഉണ്ണി മുകുന്ദന്റെ വാക്കുകൾ

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ വെെറലാകുന്നത്.

dot image

ഉണ്ണി മുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രം മാർക്കോയ്ക്ക് വലിയ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വന്നാൽ ബോളിവുഡിലെ വമ്പൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോയുടെ മുന്നേറ്റം. കേരളത്തിലെ പ്രൊമോഷൻ പരിപാടികളിൽ ഉണ്ണി മുകുന്ദന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഹിന്ദിയില്‍ പ്രമോഷന്‍ അഭിമുഖങ്ങളുമായി താരം സജീവമാണ്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഷാരൂഖ് ഖാനെയും കുറിച്ച് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുകയാണിപ്പോൾ.

വിവിധ ഇന്‍ഡസ്ട്രികളിലെ പ്രധാന അഭിനേതാക്കളുടെ പേര് അവതാരക പറയുകയും അവരെ കുറിച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങള്‍ ഉണ്ണി മുകുന്ദന്‍ പറയുകയും ചെയ്യുന്ന ഭാഗമാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്.

'മമ്മൂക്ക സ്പെഷ്യൽ ആണ്. കാരണം അദ്ദേഹം വളരെ മനോഹരമായി കുടുംബത്തെയും ജോലിയെയും ബാലൻസ് ചെയ്യും. എനിക്കും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്.

മോഹൻലാൽ ആകട്ടെ പ്രെസെന്റിൽ ജീവിക്കുന്ന ആളാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ കാണിച്ചു കൊടുത്ത നടനാണ് ഷാരൂഖ് ഖാൻ. കഠിനാധ്വാനത്തിൻ്റെ പ്രതിരൂപം ആണ് ഹൃത്വിക് റോഷൻ' ഉണ്ണി മുകുന്ദൻ പറഞ്ഞു.

അതേസമയം, ആഗോളതലത്തില്‍ മാര്‍ക്കോ ഇതിനകം 100 കോടി കടന്നു കഴിഞ്ഞു. നിർമാതാക്കളായ ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും. കേരള ബോക്സ് ഓഫീസിൽ 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.

Content Highlights: Mammootty balance family and work beautifully, Mohanlal is a person who lives in the present says Unni Mukundan

dot image
To advertise here,contact us
dot image