2024 ലെ ഇന്ത്യൻ സിനിമയില്‍ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, മഹാരാജയും. ഇപ്പോഴിതാ ഈ സിനിമകളെ തേടി മറ്റൊരു ബഹുമതിയും എത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സ്ഡിന്‍റെ പുതിയ പട്ടികയിലാണ് ഈ ചിത്രങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.
2024ല്‍ ഏറ്റവും റേറ്റിങ് നേടിയ ആക്ഷന്‍/അഡ്വെഞ്ചർ സിനിമകളുടെ പട്ടികയിലാണ്
മഹാരാജയും ആവേശവും മഞ്ഞുമ്മൽ ബോയ്‌സും സ്ഥാനം പിടിച്ചിരിക്കുന്നത്.
നിലവിൽ മഞ്ഞുമ്മൽ ബോയ്സ് മൂന്നാം സ്ഥാനത്തും ആവേശം അഞ്ചാം സ്ഥാനത്തും മഹാരാജ ഏഴാം സ്ഥാനത്തുമാണുള്ളത്. ഹോളിവുഡ് ചിത്രമായ ഡ്യൂൺ പാർട്ട് 2 ആണ് ലിസ്റ്റിൽ ഒന്നാമതുള്ള ചിത്രം. കഴിഞ്ഞ വർഷം ഏറെ ചർച്ചയുണ്ടാക്കിയ ഹോളിവുഡ് ചിത്രമായ മങ്കി മാനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രം ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ്. ഹൺഡ്രഡ്സ് ഓഫ് ബീവേഴ്സ്, ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ, റിഡിൽ ഓഫ് ഫയർ, തെൽമ, ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ് എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ.
The Letterboxd 2024 Year in Review: https://t.co/l7LmiqPd1j
— Letterboxd (@letterboxd) January 8, 2025
HIGHEST RATED ACTION/ADVENTURE: Dune: Part Two
See the full list on Letterboxd: https://t.co/GOSnm8ESVO pic.twitter.com/rm9e300OTU
മമ്മൂട്ടി നായകനായി എത്തി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമായ ഭ്രമയുഗവും ലെറ്റർബോക്സഡിന്‍റെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 2024 ലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ഹൊറർ സിനിമകളുടെ പട്ടികയിലാണ് ഭ്രമയുഗം ഇടം നേടിയത്. ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ഭ്രമയുഗമുള്ളത്. നോസ്ഫെറാറ്റു, ദി സബ്സ്റ്റൻസ്, എക്സ്ഹ്യുമ തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ.
Content Highlights: Manjummal Boys and Aavesham in letterboxd list with Dune 2