വര്‍ഷങ്ങളോളം സിഗരറ്റ് വലിച്ചു, പിന്നെ പൈപ്പ്; പുകവലി ഒരുപാട് ഇഷ്ടമായിരുന്നെന്നും ആമിര്‍ ഖാന്‍

പുകവലി ഉപേക്ഷിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍

dot image

പുകവലി ഉപേക്ഷിച്ചതിനെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പുകവലി ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നെന്നും എന്നാല്‍ അത് ശരീരത്തിന് ഏറെ ദോഷകരമാണെന്ന് തനിക്ക് അറിയാമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

മകന്‍ ജുനൈദ് ഖാന്‍ നായകനായി എത്തുന്ന ലവ്‌യാപ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് ആമിര്‍ ഖാന്‍ ഇതേ കുറിച്ച് സംസാരിച്ചത്. മകന്‍ സിനിമയിലേക്ക് ചുവട് വെക്കുന്ന ഘട്ടത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

'ഞാന്‍ പുകവലി ഉപേക്ഷിച്ചു. പക്ഷെ പുകവലിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നുണ പറഞ്ഞിട്ട് കാര്യമില്ലല്ലോ, സത്യമല്ലേ പറയേണ്ടത്. കുറെ വര്‍ഷം ഞാന്‍ സിഗരറ്റ് വലിച്ചു. പിന്നീട് പൈപ്പിലേക്ക് മാറി. പുകയില എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

പക്ഷെ പുകയിലെ ശരീരത്തിന് നല്ലതേയല്ല. ആരും അത് ഉപയോഗിക്കരുതെന്ന് തന്നെയാണ് പറയാനുള്ളത്. അതുകൊണ്ട് തന്നെ പുകവലി എന്ന ദുശീലം ഉപേക്ഷിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പുകവലിക്കുന്നവരോട് ആ ശീലം ഉപേക്ഷിക്കൂ എന്നാണ് പറയാനുള്ളത്.

പുകവലി ഉപേക്ഷിക്കാന്‍ എനിക്ക് സമയമായിട്ടുണ്ടായിരുന്നു. മകന്റെ സിനിമാപ്രവേശനം അതിനുള്ള കാരണം കൂടിയായി തീര്‍ന്നു. ഒരു അച്ഛനെന്ന നിലയില്‍ എനിക്ക് ആ ത്യാഗം ചെയ്യണമെന്ന് തോന്നി. അത് എങ്ങനെയെങ്കിലും നല്ലതായി ഭവിക്കുമെന്ന് ഞാന്‍ കരുതുന്നു,' ആമിര്‍ ഖാന്‍ പറഞ്ഞു.

ലവ് ടുഡേ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായാണ് ലവ്‌യാപാ ഒരുങ്ങുന്നത്. ജുനൈദ് ഖാനൊപ്പം ശ്രീദേവിയുടെ മകള്‍ ഖുശിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ജുനൈദ് ഖാന്‍ അഭിനയിച്ച മഹാരാജ് എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നെങ്കിലും തിയേറ്റര്‍ റിലീസായി എത്തുന്ന ആദ്യ ചിത്രം ലവ്‌യാപായാണ്.

Content Highlights: Aamir Khan about quitting smoking

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us