'ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ ഇന്ന് മലയാള സിനിമകളെ കൂടുതൽ ശ്രദ്ധിക്കുന്നു'; വിപിൻ ദാസ്

'ഒടിടി റിലീസിന് ശേഷം കേരളത്തിന് പുറത്തും ജയ ജയ ജയ ജയ ഹേ ചര്‍ച്ചയായി. ആമിര്‍ ഖാനൊക്കെ എനിക്ക് മെസ്സേജയച്ചിരുന്നു'

dot image

ഒരു മലയാള സിനിമ ഇന്ന് ഒടിടിയില്‍ റിലീസായാല്‍ ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ ആ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യാറുണ്ടെന്ന് സംവിധായകൻ വിപിൻ ദാസ്. ജയ ജയ ജയ ജയ ഹേ ഹിറ്റാവുകയും അതിന് ശേഷം ഒടിടിയില്‍ റിലീസാവുകയും ചെയ്തപ്പോള്‍ തന്നെ അഭിനന്ദിക്കാനായി ആമിര്‍ ഖാന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നെന്ന് വിപിന്‍ ദാസ് പറഞ്ഞു. പിന്നീട് മുംബൈയില്‍ പോയ സമയത്ത് ആമിര്‍ ഖാനെയും മറ്റ് ടെക്‌നീഷ്യന്മാരെയും കണ്ട് സംസാരിച്ചിരുന്നെന്ന് വിപിന്‍ ദാസ് പറഞ്ഞു. ക്യു സ്റ്റുഡിയോ സംഘടിപ്പിച്ച ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ ആണ് വിപിൻ ദാസ് ഇക്കാര്യം പറഞ്ഞത്.

'ജയ ജയ ജയ ജയ ഹേ ഇറങ്ങി ഹിറ്റായി ഒരുപാട് പേര്‍ അഭിനന്ദിച്ച് എന്നെ വിളിച്ചു. ഒടിടി റിലീസിന് ശേഷം കേരളത്തിന് പുറത്തും സിനിമ ചര്‍ച്ചയായി. ആമിര്‍ ഖാനൊക്കെ എനിക്ക് മെസ്സേജയച്ചിരുന്നു. പിന്നീട് മുംബൈയില്‍ പോയപ്പോള്‍ ആമിര്‍ ഖാനെയും മറ്റ് ടെക്‌നീഷ്യന്മാരെയും കണ്ട് സംസാരിച്ചിരുന്നു. അപ്പോഴാണ് അവര്‍ മലയാള സിനിമയെ വളരെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായത്. ഒരു മലയാള സിനിമ കേരളത്തിന് പുറത്ത് ചര്‍ച്ചയായാല്‍ അവര്‍ അതിന്റെ സംവിധായകനെ കോണ്ടാക്ട് ചെയ്യും. അടുത്ത സിനിമയില്‍ അവരുമായി വര്‍ക്ക് ചെയ്യാന്‍ നോക്കും'.

'ഭ്രമയുഗത്തിന് ശേഷം രാഹുലിനെയും മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരത്തെയും അന്യഭാഷയിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ കേണ്ടാക്ട് ചെയ്തത് ആ കാരണം കൊണ്ടാണ്. മലയാളത്തില്‍ നല്ല ക്വാളിറ്റിയില്‍ സിനിമകളിറങ്ങാൻ ഇത് സഹായമാകും,’ വിപിൻ ദാസ് പറഞ്ഞു.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഒരു കോമഡി ഡ്രാമ സ്വഭാവത്തിലൊരുങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തിരുന്നു. അജു വർഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Bollywood production companies notice malayalam movies says vipin das

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us