'മറ്റുള്ളവരെ അഭിനന്ദിക്കാൻ ഒരു മടിയുമില്ലാത്ത നടനാണ് ഷാരൂഖ് ഖാൻ'; കാർത്തിക് ആര്യൻ

'ഭൂൽ ഭുലയ്യ 3' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്

dot image

മികച്ച ബോക്സ് ഓഫീസ് വിജയങ്ങളിലൂടെ ബോളിവുഡിലെ ടോപ്പ് നടന്മാരിൽ ഒരാളായി മാറിക്കൊണ്ടിയിരിക്കുന്ന അഭിനേതാവാണ് കാർത്തിക് ആര്യൻ. 'ഭൂൽ ഭുലയ്യ 3' ഉൾപ്പടെ കാർത്തിക്കിന്റേതായി പുറത്തിറങ്ങിയ സിനിമകളൊക്കെയും വലിയ വിജയങ്ങളാണ് സ്വന്തമാക്കാറുള്ളത്. താൻ വലിയൊരു ഷാരൂഖ് ഖാൻ ആരാധകനാണെന്ന് കാർത്തിക് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖിനെക്കുറിച്ച് കാർത്തിക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വളരെ മികച്ചൊരു മനുഷ്യനാണ് ഷാരൂഖ് സാറെന്നും മറ്റുള്ളവരെ അഭിനന്ദിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലെന്നും കാർത്തിക് ആര്യൻ പറയുന്നു. 'എപ്പോൾ കണ്ടാലും ഷാരൂഖ് സാർ അവസാനമായി കണ്ട നമ്മുടെ സിനിമയെപ്പറ്റി സംസാരിക്കും. ഭൂൽ ഭുലയ്യ 2 ഇറങ്ങിയതിന് ശേഷം അദ്ദേഹത്തെ ഒരു ഇവന്റിൽ വെച്ച് കണ്ടപ്പോൾ എന്നോട് ഇങ്ങോട്ട് വന്ന് സിനിമയെക്കുറിച്ച് സംസാരിക്കുകയും അഭിനയം ഇഷ്ടപ്പെട്ടെന്ന് പറയുകയും ചെയ്തു. മറ്റുള്ളവരെ അഭിനന്ദിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല', കാർത്തിക് ആര്യൻ പറഞ്ഞു.

2011ല്‍ ലവ് രഞ്ജന്‍ സംവിധാനം ചെയ്ത പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ അഭിനയരംഗത്തേക്ക് കടന്നു വന്നത്. 2018 ല്‍ പുറത്തിറങ്ങിയ സോനു കെ ടിറ്റു കി സ്വീറ്റി എന്ന സിനിമയിലൂടെ കാര്‍ത്തിക് ശ്രദ്ധ പിടിച്ച് പറ്റി. ഭൂൽ ഭുലയ്യ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാർത്തിക് ആര്യൻ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോള കളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണിത്. ഡിസംബർ 27 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

Content Highlights: SRK sir does not shy away from praising others says karthik Aaryan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us