'അല വൈകുണ്ഠപുരമുലൂ ഒരു തമിഴ് സിനിമ', അബദ്ധം പിണഞ്ഞ് പൂജ ഹെഗ്‌ഡെ; ട്രോളി സോഷ്യൽ മീഡിയ

അഭിനയിച്ച സിനിമയുടെ ഭാഷ പോലും അറിയാത്ത നായികയ്ക്കായി എന്തിനാണ് സംവിധായകരും നിർമാതാക്കളും കോടികൾ ചെലവാക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്

dot image

അല്ലു അർജുനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ തിയേറ്ററുകളിൽ നിന്നും മികച്ച കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡെ പറഞ്ഞ ഒരു വാചകം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.

അല വൈകുണ്ഠപുരമുലൂ ഒരു തമിഴ് സിനിമയാണെന്നും പക്ഷേ, അത് ഹിന്ദി പ്രേക്ഷകർ വരെ കണ്ടാസ്വദിച്ചു എന്ന് പൂജ ഹെഗ്‌ഡെ പറയുന്നതാണ് ട്രോളിന് കാരണമായിരിക്കുന്നത്. പൂജയെ വിമർശിച്ച് അല്ലു അർജുൻ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 'അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിലെ നായികാ താങ്കളായിരുന്നിട്ടും നിങ്ങൾ അതിനെ തമിഴ് സിനിമ എന്നാണോ വിശേഷിപ്പിച്ചത്? നിങ്ങൾ ഇത് തിരുത്തി തെലുങ്ക് സിനിമയ്ക്ക് അർഹമായ ബഹുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് ഈ വിഷയത്തിൽ പലരും ട്വിറ്ററിൽ കുറിക്കുന്നത്. അഭിനയിച്ച സിനിമയുടെ വിവരങ്ങൾ പോലും നിങ്ങൾക്ക് ഓർമയില്ലേ എന്നും കമന്റുകൾ ഉണ്ട്. അഭിനയിച്ച സിനിമയുടെ ഭാഷ പോലും അറിയാത്ത നായികയ്ക്കായി എന്തിനാണ് സംവിധായകരും നിർമാതാക്കളും കോടികൾ ചെലവാക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ ജയറാം, തബു, സുശാന്ത്, നിവേത പേതുരാജ്, മുരളി ശർമ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിൻ്റെ സംഗീതം എസ് തമനും ഛായാഗ്രഹണവും എഡിറ്റിംഗും പി എസ് വിനോദും നവീൻ നൂലിയും ആയിരുന്നു.സിനിമയിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അല്ലു അർജുന്റെ പ്രകടനത്തിനും ത്രിവിക്രമിന്റെ സംവിധാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Content Highlights: pooja hegde mistakes Ala Vaikunthapurramuloo as tamil film trolled by fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us