മാര്‍ക്കോ വൈബ് മൊത്തം മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദന്‍; മികച്ച പ്രതികരണങ്ങള്‍ നേടി Get-Set Baby

വളരെ ലളിതമായാണ് ചിത്രം കഥ പറയുന്നതെന്നും ഇമോഷണല്‍ ഭാഗങ്ങള്‍ കൃത്യമായി വര്‍ക്കാകുന്നുണ്ടെന്നും പ്രതികരണങ്ങളില്‍ പറയുന്നു

dot image

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബി മികച്ച പ്രതികരണങ്ങള്‍ നേടുന്നു. IVF യുമായി ബന്ധപ്പെട്ട് കോമഡിയും ഡ്രാമയും നിറഞ്ഞ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകപ്രതികരണങ്ങള്‍.

IVF സ്‌പെഷ്യലിസ്റ്റായ ഡോ. അര്‍ജുന്‍ ബാലകൃഷ്ണനായി മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദന്‍ നടത്തിയിരിക്കുന്നതെന്ന് കാണികള്‍ പറയുന്നു. മാര്‍ക്കോ പോലൊരു ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലും സിനിമയിലും ഉണ്ണി മുകുന്ദനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. നിഖില വിമല്‍ അവതരിപ്പിച്ച സ്വാതി എന്ന കഥാപാത്രം പെര്‍ഫെക്ട് കാസ്റ്റിങ്ങാണെന്നും ഉണ്ണി - നിഖില കെമിസ്ട്രി മികച്ച രീതിയില്‍ വന്നിട്ടുണ്ടെന്നും കമന്റുകളുണ്ട്.

വളരെ ലളിതമായാണ് ചിത്രം കഥ പറയുന്നതെന്നും ഇമോഷണല്‍ ഭാഗങ്ങള്‍ കൃത്യമായി വര്‍ക്കാകുന്നുണ്ടെന്നും സോഷ്യല്‍ മീഡിയാ പ്രതികരണങ്ങളില്‍ പറയുന്നു. കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റ് സഹതാരങ്ങളും സബ് പ്ലോട്ടുകളും കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമന്റുകളുണ്ട്.

ഒരു കുഞ്ഞ് പിറക്കാനായി അനേകനാള്‍ നേര്‍ച്ചകാഴ്ചകളും ചികിത്സകളുമായി കാത്തുകാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ ഉള്ളറിഞ്ഞുകൊണ്ടാണ് കഥയൊരുക്കിയിരിക്കുന്നതെന്നും മനസ്സിനെ സ്പര്‍ശിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ഒരേ സമയം രസകരവും വൈകാരികവുമായ രീതിയിലാണ് ചിത്രം നീങ്ങുന്നതെന്നാണ് പലരും ആവര്‍ത്തിക്കുന്നത്.

കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഗെറ്റ്-സെറ്റ് ബേബി. സ്ത്രീ കേന്ദ്രീകൃത മേഖലയായ ഗൈനക്കോളജിയില്‍ ഒരു മെയില്‍ ഗൈനക്കോളജിസ്റ്റ് തന്റെ കരിയറില്‍ വിജയം കൈവരിക്കുന്നതിന്റെ വിവിധ തലങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ വി രാജേഷ്, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Content Highlights: Unni Mukundan-Nikhila Vimal movie Get-Set Baby first show reponse

dot image
To advertise here,contact us
dot image