ഓഫീസ് കംപ്യൂട്ടറിൽ ചെയ്ത എഡിറ്റ്, റിലീസ് ചെയ്ത് രണ്ട് മണിക്കൂറിൽ മെസേജുകൾ നിറഞ്ഞ് ഫോൺ ഹാങ് ആയി:സന്ദീപ്

"സിനിമയുടെ റിലീസിനേക്കാൾ വലിയ മൊമെന്റ് ആയിരുന്നു ഞങ്ങൾക്ക് അത്"

dot image

അർജുൻ റെഡ്‌ഡി എന്ന ഒറ്റ സിനിമ കൊണ്ട് സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക. പ്രമേയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും മേക്കിങ്ങില്‍ മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ തിയേറ്ററില്‍ വലിയ വിജയമാണ് നേടിയത്. ചിത്രത്തിലൂടെ നടൻ വിജയ് ദേവരകൊണ്ടയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ലൈഫ് ചേഞ്ചിങ് മോമെന്റിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.

അർജുൻ റെഡ്‌ഡിയുടെ ടീസർ റിലീസായ ദിവസം തനിക്കും വിജയ്ക്കും മറക്കാനാവില്ലെന്നും സിനിമയുടെ ഗതി എന്താകുമെന്ന് തങ്ങൾക്ക് കാണിച്ച് തന്ന ദിവസമായിരുന്നു അതെന്നും സന്ദീപ് റെഡ്‌ഡി വാങ്ക പറയുന്നു. '2017 ഫെബ്രുവരി 14 ന് അർജുൻ റെഡ്ഢിയുടെ ടീസർ റിലീസായ ദിവസമാണ് എന്റെയും വിജയ് ദേവരകൊണ്ടയുടെയും ജീവിതത്തിലെ ഗെയിം ചേഞ്ചിങ് മൊമെന്റ്. എന്റെ ഓഫീസിലെ കംപ്യൂട്ടറിലായിരുന്നു ടീസർ എഡിറ്റ് ചെയ്തത്. വൈകുന്നേരം ഏഴ് മണിക്ക് ഞങ്ങൾ ടീസർ പുറത്തുവിട്ടു. അതിന് രണ്ട് മണിക്കൂറിന് ശേഷം മെസ്സേജുകൾ വന്ന് എന്റെ ഫോൺ ജാം ആയിപോയി. സിനിമയുടെ റിലീസിനേക്കാൾ വലിയ മൊമെന്റ് ആയിരുന്നു ഞങ്ങൾക്ക് അത്, കാരണം ഈ സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന് ആ ദിവസം ഞങ്ങൾക്ക് മനസിലായി', സന്ദീപ് റെഡ്‌ഡി വാങ്ക പറഞ്ഞു.

വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അർജുൻ റെഡ്‌ഡി. 5 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 51 കോടിയാണ്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം ചിത്രത്തിലെ സ്ത്രീവിരുദ്ധതയും പുരുഷത്വമെന്ന നിലയില്‍ ആഘോഷിച്ച് കാണിക്കുന്ന പ്ലോബ്ലമാറ്റിക്കായ എലമെന്‍റുകളും വിമര്‍ശിക്കപ്പെട്ടിരുന്നു.

Content Highlights: Sandeep reddy vanga talks about arjun reddy teaser release day

dot image
To advertise here,contact us
dot image