ദേവരയുടെ കഥ ആദ്യ ഭാഗം കൊണ്ട് അവസാനിക്കുന്നില്ല, രണ്ടാം ഭാഗം കൂടുതൽ മികച്ചതാക്കാൻ സംവിധായകൻ

ജൂനിയർ എൻടിആറിന്റെ കരിയറിൽ ഏറ്റവും വലിയ സോളോ ഹിറ്റ് ആണ് ദേവര

dot image

ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ദേവര പാര്‍ട്ട് 1. ജൂനിയർ എൻടിആർ ഇരട്ട വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ബോക്സ് ഓഫീസിൽ 500 കോടിക്കും മുകളിൽ നേടിയിരുന്നു. ഒരു രണ്ടാം ഭാഗത്തിന് സൂചന നൽകി കൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

സംവിധായകൻ കൊരട്ടല ശിവയും ടീമും കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് റീവർക്ക് ചെയ്യുകയാണെന്നും മെയ് - ജൂൺ മാസത്തോടെ തിരക്കഥ പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോളിവുഡ് ചിത്രമായ വാർ 2 , പ്രശാന്ത് നീൽ ചിത്രമായ ഡ്രാഗൺ എന്നിവ പൂർത്തിയാക്കിയ ശേഷം ജൂനിയർ എൻടിആർ ദേവരയിൽ ജോയിൻ ചെയ്യും. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2026 അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജൂനിയർ എൻടിആറിന്റെ കരിയറിൽ ഏറ്റവും വലിയ സോളോ ഹിറ്റ് ആണ് ദേവര.

ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തിയത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂനിയർ എൻ ടി ആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Content highlights: Jr NTR film Devara part 2 shoot from 2026

dot image
To advertise here,contact us
dot image