
ലോകപ്രശസ്ത ഗായിക സെബ് ബംഗാഷ് വടക്കന്‍ സിനിമയില്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച സെബ് ബംഗാഷ് ആദ്യമായാണ് മലയാള സിനിമയില്‍ പാടുന്നത്. ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ വടക്കനിലെ 'രംഗ് ലിഖ' എന്ന ഗാനമാണ് സെബ് ആലപിച്ചിരിക്കുന്നത്.
2008 മുതല്‍ സിനിമാലോകത്ത് സജീവമായുള്ള സെബ് ബംഗാഷ് 2013ല്‍ മദ്രാസ് കഫേയിലെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് ബോളിവുഡില്‍ അരങ്ങേറിയത്. പതിനെട്ടോളം ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ബോളിവുഡ് ചിത്രമായ 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതും സെബ് ബംഗാഷ് ആയിരുന്നു. കരിയറില്‍ ഉറുദു, പഷ്തു, പഞ്ചാബി, ടര്‍ക്കിഷ്, പേര്‍ഷ്യന്‍, സരായികി തുടങ്ങിയ വിവിധ ഭാഷകളില്‍ ഇവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പ്രശസ്ത ടെലിവിഷന്‍ ഷോകളായ കോക്ക് സ്റ്റുഡിയോ, പെപ്സി ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്സ് തുടങ്ങിയവയിലും ശ്രദ്ധാകേന്ദ്രമായിരുന്നു സെബ് ബംഗാഷ്.
ഇത്തരത്തില്‍ ആഗോളതലത്തില്‍ ശ്രദ്ധേയയായ ഇവര്‍ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനമാണ് 'വടക്കനി'ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 'വടക്കനി'ലെ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…' എന്ന് തുടങ്ങുന്ന ഗാനവും റെട്രോ വൈബുള്ള ഹിപ്പ് ഹോപ്പ് 'മയ്യത്ത് റാപ്പും' ഏവരും ഏറ്റെടുത്തിരുന്നു.
വടക്കന്‍ മാര്‍ച്ച് ഏഴിന് തിയേറ്ററുകളില്‍ എത്താനായി ഒരുങ്ങുകയാണ്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന 'വടക്കനി'ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, ശ്രുതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് വടക്കന്‍ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്. നിഗൂഢമായ ഒരു സ്ഥലത്തെ പാരാനോര്‍മല്‍ ആക്ടിവിറ്റികളും തുടര്‍സംഭവങ്ങളുമാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.
കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
ഇറ്റലിയിലെ 78-ാമത് സലേര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍ ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹൊറര്‍, ഫാന്റസി സി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ ഈ വര്‍ഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി വടക്കന്‍ ചരിത്രം രചിച്ചിരുന്നു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു വടക്കന്‍.
യുഎസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ 101India.com-ന് പിന്നിലെ സര്‍ഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴില്‍ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനില്‍ക്കുന്ന സിനിമകള്‍ക്കായാണ് ഒരുങ്ങുന്നത്. നേരത്തെ, കൊച്ചിയില്‍ നടന്ന എന്‍എഫ്ടി എക്‌സിബിഷന്‍ 'മിഥ്‌സ് ആന്‍ഡ് മീമ്‌സ്' പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകര്‍ക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്‌സില്‍ ആദ്യത്തേതായാണ് വടക്കന്‍ എത്തുന്നത്. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും ചിത്രം റിലീസിനായി ഒരുങ്ങുന്നുണ്ട്.
ഛായാഗ്രഹണം: കെയ്‌കോ നകഹാര ജെഎസ്സി, അഡീഷണല്‍ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്‌സാമോ, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോര്‍ഡിംഗ് മിക്‌സേഴ്‌സ്: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിന്‍ കുട്ടി, ടീസര്‍ സൌണ്ട്‌സ്‌കേപ്പ്: റസൂല്‍ പൂക്കുട്ടി, ബിജിബാല്‍, രചയിതാവ്: ഉണ്ണി ആര്‍, എഡിറ്റര്‍: സൂരജ് ഇ. എസ്, സംഗീതസംവിധായകന്‍: ബിജിബാല്‍, വരികള്‍: ബി.കെ ഹരിനാരായണന്‍, ഷെല്ലി, എംസി കൂപ്പര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: ഖ്യതി ലഖോട്ടിയ, അരുണ്‍ മനോഹര്‍, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: ഉണ്ണിമോള്‍, ചന്ദ്രിക, ആക്ഷന്‍ ഡയറക്ടര്‍: മാഫിയ ശശി, അഷ്‌റഫ് ഗുരുകുല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സ്ലീബ വര്‍ഗീസ്, സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒട്ടാത്തിക്കല്‍, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓള്‍ ടൈം ഫിലിം, വിഎഫ്എക്‌സ്: ഫ്രോസ്റ്റ് എഫ്എക്‌സ് (എസ്റ്റോണിയ) ഐവിഎഫ്എക്‌സ്, കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് & ഗ്രേമാറ്റര്‍ (ഇന്ത്യ), കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്ക്ല്‍, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ശിവകുമാര്‍ രാഘവ്, പബ്ലിക് റിലേഷന്‍സ്: അതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഓഡിയോ ലേബല്‍: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റില്‍സ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Vadakkan movie new song Rang Likha out