അഭിനയത്തിന് ചെറിയൊരു ബ്രേക്ക്, പുതിയ റോളിൽ ഇനി രാധിക ആപ്‌തെ; സംവിധാനത്തിലേക്ക് കടക്കാനൊരുങ്ങി നടി

ഭവേഷ് ജോഷി സൂപ്പർഹീറോ, മൻമർസിയാൻ, എകെ വേഴ്സസ് എകെ എന്നീ സിനിമകൾ സംവിധാനം ചെയ്ത വിക്രമാദിത്യ മോട്‌വാനെ ആണ് ചിത്രം നിർമിക്കുന്നത്

dot image

അന്ധാധുൻ, മോണിക്ക ഓ മൈ ഡാർലിംഗ്, പാഡ്മാൻ തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനം കവർന്ന നായികയാണ് രാധിക ആപ്‌തെ. മികച്ച സിനിമകളിലൂടെയും പ്രകടനങ്ങളിലൂടെയും നിരവധി തവണ നടി ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധാനത്തിലേക്ക് ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് രാധിക ആപ്‌തെ.

'കോട്യ' എന്ന ആക്ഷൻ ഫാൻ്റസി ചിത്രത്തിലൂടെയാണ് രാധിക സംവിധായകയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ സിനിവെസ്‌ചർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ (സിഐഎഫ്എഫ്) രണ്ടാം പതിപ്പിനൊപ്പം സിനിവി-സിഎച്ച്‌ഡി മാർക്കറ്റ് ലൈനപ്പിൻ്റെ ഭാഗമായാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഒരു നിർബന്ധിത മെഡിക്കൽ പ്രക്രിയക്ക് ശേഷം സൂപ്പർപവർ കിട്ടുന്ന കരിമ്പ് വെട്ടുകാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഭവേഷ് ജോഷി സൂപ്പർഹീറോ, മൻമർസിയാൻ, എകെ വേഴ്സസ് എകെ എന്നീ സിനിമകൾ സംവിധാനം ചെയ്ത വിക്രമാദിത്യ മോട്‌വാനെ ആണ് ചിത്രം നിർമിക്കുന്നത്.

സിസ്റ്റർ മിഡ്നൈറ്റ് എന്ന ചിത്രത്തിലാണ് രാധിക ആപ്‌തെ അവസാനമായി വേഷമിട്ടത്. ഒരു മോശം ദാമ്പത്യത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ത്രീയുടെ കഥാപാത്രത്തെയാണ് രാധിക ആപ്‌തെ ചിത്രത്തിൽ അവതരിപ്പിച്ചത്. 2024 കാൻ ഫിലിം ഫെസ്റ്റിവലിൽ 2024 മെയ് 19 ന് സംവിധായകരുടെ ഫോർട്ട്‌നൈറ്റ് വിഭാഗത്തിൽ ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ നടന്നു. ബ്രിട്ടീഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള കാറ്റഗറിയിൽ രാധിക ആപ്‌തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Radhika Apte to debut as a director soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us