ചത്താ പച്ച, റിങ് ഓഫ് റൗഡീസ്; പാന്‍ ഇന്ത്യന്‍ ചിത്രവുമായി റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ്

ഈ മാസം ഒരു ഓപ്പണ്‍ കാസ്റ്റിംഗ് കോള്‍ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.

dot image

ലോക പ്രശസ്തമായ ഡബ്‌ള്യുഡബ്‌ള്യുഇ (WWE) യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കാന്‍ പോകുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ ആണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്'. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ലെന്‍സ്മാന്‍ ഗ്രൂപ്പിന്റെ ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ക്കൊപ്പം ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോര്‍ജ്, സുനില്‍ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. മലയാള സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്.

Filmm poster

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവരും വേഷമിടുന്നുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മെയ് മാസത്തില്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പ്ലാന്‍.

2022ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ഡെഡ്‌ലൈന്‍ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാന്‍ ഷൗകത്താണ് ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊര്‍ജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് 'ചത്ത പച്ച-റിംഗ് ഓഫ് റൗഡീസു'മായി എത്തുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം.

കൂടാതെ, ഈ ചിത്രം നിലവില്‍ നിരവധി പ്രധാന വേഷങ്ങള്‍ക്കായി കാസ്റ്റിംഗ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പണ്‍ കാസ്റ്റിംഗ് കോള്‍ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.

മാര്‍ക്കോ ഛായാഗ്രാഹകന്‍ ചന്ദ്രു സെല്‍വരാജ്, ആക്ഷന്‍-കലൈ കിങ്സണ്‍, എഡിറ്റിംഗ്-പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മെല്‍വി, പിആര്‍ഒ-വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Content Highlights: Chatha Pacha, Ring od Rowdies new movie announced

dot image
To advertise here,contact us
dot image