ഡ്രാഗൺ വെറും തുടക്കം മാത്രം, വരാനിരിക്കുന്നത് പക്കാ ഫാൻ ബോയ് സംഭവം; 'STR 51' അപ്ഡേറ്റ് നൽകി അശ്വത്

സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായെന്നും ആഗസ്റ്റിലോ സെപ്റ്റംബറിലോ സിനിമയുടെ ഷൂട്ട് തുടങ്ങും എന്നും അശ്വത് പറഞ്ഞു

dot image

ഡ്രാഗൺ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് എസ്ടിആർ 51. സിലമ്പരശൻ നായകനായി എത്തുന്ന ചിത്രം ഒരു ഫാന്റസി കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. സിലമ്പരശൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അശ്വത് മാരിമുത്തു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായെന്നും ആഗസ്റ്റിലോ സെപ്റ്റംബറിലോ സിനിമയുടെ ഷൂട്ട് തുടങ്ങും എന്നും അശ്വത് പറഞ്ഞു. 'ചിത്രം അടുത്ത സമ്മറിൽ എന്തായാലും റിലീസ് ചെയ്യും. ഡ്രാഗണിന്റെ തെലുങ്ക്, ഹിന്ദി പ്രൊമോഷനായി ഇനിയും ഒരു മാസം മാറ്റിവെക്കും. അതിന് ശേഷം അസിസ്റ്റൻസിന് എല്ലാം ബാങ്കോക്കിൽ ഒരു ക്രൂയിസിൽ പാർട്ടി നടത്താമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. ഒപ്പം ഒന്ന് രണ്ട് അസിസ്റ്റൻസിന് അവരുടെ സ്ക്രിപ്റ്റ് ഒരു ഹീറോയുടെ അടുത്തേക്ക് പിച്ച് ചെയ്യാൻ സഹായിക്കണം. ഇതിനെല്ലാം കഴിഞ്ഞ് മാർച്ച് അവസാനത്തോടെ എസ്ടിആർ 51ന്റെ തയാറെടുപ്പുകൾ തുടങ്ങും. സ്ക്രിപ്റ്റ് ഏകദേശം നേരത്തെ പൂർത്തിയായതാണ്. ഇനി തിരക്കഥയും ഡയലോഗുകളും മാത്രമേ പൂർത്തിയാകാനുള്ളൂ, അശ്വത് മാരിമുത്തു പറഞ്ഞു.

ചിത്രത്തില്‍ 'ഗോഡ് ഓഫ് ലവ്' എന്ന റോളിലായിരിക്കും എസ്ടിആര്‍ എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ 'മൻമഥൻ' എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നും സൂചനകളുണ്ട്. പ്രദീപ് രംഗനാഥനെ നായകനാക്കി പുറത്തിറങ്ങിയ ഡ്രാഗൺ ആണ് ഇപ്പോൾ പുറത്തിറങ്ങിയ അശ്വത് ചിത്രം. റൊമാന്റിക് കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി 150 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

Content Highlights: STR 51 update announced by director ashwath marimuthu

dot image
To advertise here,contact us
dot image