
ഹനുമാന്‍കൈന്‍ഡിന്റെ റണ്‍ ഇറ്റ് അപ്പ് എന്ന പുതിയ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്. ഗ്ലോബല്‍ സെന്‍സേഷനായ ബിഗ് ഡോഗ്‌സിന് ശേഷം വന്ന ഈ ഗാനവും ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോള്‍ ഈ പാട്ടിന്റെ ഒരു ആനിമേറ്റഡ് വേര്‍ഷനാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഡൂഡില്‍.മുനി എന്ന ആര്‍ട്ടിസ്റ്റ് ടീം ഒരുക്കിയ വീഡിയോ ആണിത്. ഡൂഡില്‍.മുനിയുടെ മുന്‍ വര്‍ക്കുകളുടെ സ്‌റ്റൈലിലാണ് ഇതിലെ വരകളും. ഡൂഡില്‍.മുനിയുടെ ഇല്ലസ്‌ട്രേഷന് സിനു രാജേന്ദ്രനാണ് ആനിമേഷന്‍ നല്‍കിയിരിക്കുന്നത്.
രസകരമായ രീതിയിലാണ് ഈ വീഡിയോയില്‍ ഹനുമാന്‍കൈന്‍ഡും നാട്ടുകാരും കലാകാരും ചെണ്ടമേളക്കാരുമെല്ലാം എത്തുന്നത്. ഒറിജിനല്‍ പാട്ടിനൊപ്പം ഈ വിഷ്വലുകളെത്തുമ്പോള്‍ സുന്ദരമായിട്ടുണ്ടെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.
സിനിമാ-സംഗീതമേഖലയിലെ പ്രമുഖര്‍ക്കൊപ്പം റണ്‍ ഇറ്റ് അപ്പിന്റെ പിന്നണയില്‍ പ്രവര്‍ത്തിച്ച പ്രൊഡ്യൂസര്‍ കല്‍മി, നടന്‍ ബിനു പപ്പു അടക്കമുള്ളവരും ഡൂഡില്‍ മുനിയുടെ വീഡിയോക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
റണ്‍ ഇറ്റ് അപ്പ് എന്ന ഗാനത്തിലെ ട്യൂണിനും വരികള്‍ക്കുമൊപ്പം വിഷ്വല്‍സ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയോധനകലകളും കലാരൂപങ്ങളും അണിനിരക്കുന്ന ഈ ദൃശ്യങ്ങളില്‍ സാധാരണക്കാരാണ് അധികവും കടന്നുവരുന്നത് എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Content Highlights: Hanumankind's new song Run It Up reimagined as a short animated video bu Doodle.Muni and it goes viral