ആ ഇരിയ്ക്കുന്നത് ബേസില്‍ അല്ലേ?!, വമ്പന്‍ തമിഴ് സിനിമയുടെ ലൊക്കേഷന്‍ ഫോട്ടോ വൈറലാകുന്നു

രവി മോഹനോടൊപ്പം മാസ്‌ക് ധരിച്ച് ഇരിക്കുന്നയാള്‍ ബേസിലാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

dot image

സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ മികവ് തെളിയിച്ച താരമാണ് ബേസിൽ ജോസഫ്. ഓരോ സിനിമ കഴിയുമ്പോഴും ആരാധകരുടെ എണ്ണം കൂട്ടുകയാണ് ബേസില്‍. ഇപ്പോഴിതാ തമിഴിലും ബേസിൽ സാന്നിധ്യം അറിയിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന പരാശക്തി എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വെെറലാകുന്നത്.

ഫോട്ടോയില്‍ രവി മോഹനോടൊപ്പം മാസ്‌ക് ധരിച്ച് ഇരിക്കുന്നത് ബേസിലാണെന്നാണ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രീലങ്കയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളില്‍ ബേസില്‍ ജോയിന്‍ ചെയ്‌തെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നടനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സൂരറൈ പോട്ട്രുവിനും പാവ കഥെെകള്‍ക്കും ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പരാശക്തി. ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് രവി മോഹൻ എത്തുന്നത്. അഥർവയും ശ്രീലീലയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

1970കളില്‍ തമിഴ്‌നാട്ടിലെ കോളേജുകളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തിയുടെ കഥ നടക്കുന്നത്. വിദ്യാര്‍ത്ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

അതേസമയം, ബേസിൽ ജോസഫിന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം പൊന്മാന്‍ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണമാസ്സ്' എന്ന ചിത്രമാണ് ഇനി ബസിലിന്റേതായി റിലീസിനൊരുങ്ങുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.

Content Highlights:  Reports suggest that Basil Joseph is making his debut in Tamil cinema.

dot image
To advertise here,contact us
dot image