
റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന എമ്പുരാന്‍ തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുംബൈ,ഹൈദരബാദ്,ബാംഗ്ലൂര്‍,ചെന്നൈ തുടങ്ങി വിവിധ നഗരങ്ങളിലെ പ്രമോഷന് ശേഷം കേരളത്തിലേക്ക് എമ്പുരാന്‍ ടീം എത്തിയിരിക്കുകയാണ്.
മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോയും മഞ്ജു വാര്യരും ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലും സിനിമാ ടീം ഒന്നടങ്കമാണ് കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഈ പ്രസ്മീറ്റില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
പ്രസ്മീറ്റ് തുടങ്ങുന്നതിന് മുന്‍പ് വേദിയിലേക്ക് കടന്നുവന്ന പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിനെ എടുത്തുയര്‍ത്തുന്ന കാഴ്ചയാണ് ആരാധകരുടെ മനം നിറച്ചത്. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് സമയത്തും പ്രമോഷന്‍ വീഡിയോയിലും മറ്റുമായി ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം തുറന്നുകാണിക്കുന്ന നിരവധി നിമിഷങ്ങളുണ്ടായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ പരസ്പരം ട്രോളി ഇരുവരും പങ്കുവെക്കുന്ന പോസ്റ്റും കമന്റുകളും ആരാധകരെ രസിപ്പിക്കാറുണ്ട്. ഇപ്പോള്‍ എമ്പുരാന് മുന്നോടിയായുള്ള അവസാന മണിക്കൂറുകളില്‍ കണ്ട ഊഷ്മളായ സൗഹൃദത്തിന്റെ നിമിഷങ്ങളെയും ആരാധകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്. ഒരു സംവിധായകനും നിര്‍മാതാവും തമ്മില്‍ ഇങ്ങനെയൊരു ബോണ്ട് കാണാന്‍ കഴിയുന്നത് അപൂര്‍വമാണെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.
അതേസമയം, മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോസ് തുടങ്ങുന്നത്. അഡ്വാന്‍സ് സെയില്‍സിലൂടെ 50 കോടി നേടി ചരിത്രം കുറിച്ചാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Content Highlights: Prithviraj lifts up Antony Perumbavoor at Empuraan pressmeet video goes viral