കുട്ടേട്ടനും സുഭാഷും വീണു,ഇനി ഓവര്‍സീസില്‍ എമ്പുരാന്‍ ഭരിക്കും;കളക്ഷന്‍ കണക്കുമായി ട്രാക്കര്‍മാര്‍

ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്.

dot image

വിവാദങ്ങള്‍ക്കിടയിലും കോടികിലുക്കവുമായി മുന്നേറുകയാണ് എമ്പുരാന്‍. രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലെത്തിയ ചിത്രം കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും വലിയ കളക്ഷനാണ് നേടുന്നത്.

ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്.

അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ഈ വേളയില്‍ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഇന്ന് വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന ക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇപ്പോള്‍ മണിക്കൂറില്‍ 28.29 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

Content Highlights: Empuraan surpasses Manjummel Boys to become highest grossing Malayalam film in overseas

dot image
To advertise here,contact us
dot image