അശ്വന്ത് കോക്കിന്റെ ബസൂക്ക റിവ്യൂ കണ്ടിരുന്നു, എന്നെപ്പറ്റി മോശം മാത്രമല്ല പറഞ്ഞിട്ടുള്ളത്;ഹക്കീം ഷാജഹാൻ

"നിങ്ങൾ ബസൂക്ക കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, റിവ്യൂ കേൾക്കാതിരിക്കുക"

dot image

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന ചിത്രമായ ബസൂക്ക റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും വ്യത്യസ്തമായ വേഷവുമായെത്തിയ സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമയ്ക്ക് ലഭിക്കുന്ന റിവ്യൂ കണ്ട് ചിത്രത്തെ വിലയിരുത്തരുതെന്ന് പറയുകയാണ് നടൻ ഹക്കീം ഷാജഹാൻ. അശ്വന്ത് കൊക്കിന്റെ റിവ്യൂവിനെ കുറിച്ചും നടന്‍ സംസാരിച്ചു. സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.

'അശ്വന്ത് കോക്കിന്‍റെ റിവ്യൂ ഞാൻ കണ്ടിരുന്നു. പുള്ളിക് റിവ്യൂ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. നെഗറ്റീവ് മാത്രമല്ല, എന്നെക്കുറിച്ച് പലപ്പോഴും പോസിറ്റീവും പറഞ്ഞിട്ടുണ്ട്. പ്രണയവിലാസം സിനിമയിലെ അഭിനയത്തിൽ നല്ലതും പറഞ്ഞിട്ടുണ്ട്. ഞാൻ മറ്റുള്ളവർ പറയുന്ന നല്ലതും മോശവും എടുക്കാറില്ല. പബ്ലിക്കിന്റെ അഭിപ്രായം കേട്ട് പൊങ്ങുകയോ താഴുകയോ ചെയ്യാൻ ഞാൻ നിൽക്കാറില്ല.

അതൊക്കെ എടുത്താൽ നമ്മുക്ക് ഇത്രയും ദൂരം യാത്ര ചെയ്ത് എത്താൻ സാധിക്കില്ലലോ. സിനിമ കാണാൻ ആഗ്രഹിക്കുന്നവർ, റിവ്യൂ കേൾക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. റിവ്യൂ കേട്ട് പോകുമ്പോൾ തിയേറ്റർ സ്‌പീരിയൻസിനെ അത് വല്ലാതെ ബാധിക്കും. നിങ്ങൾ ബസൂക്ക കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റിവ്യൂ കേൾക്കാതിരിക്കുക,' ഹക്കീം ഷാജഹാൻ പറഞ്ഞു.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Content Highlights:  Actor Hakkim Shajahan says he saw Ashwant Kok's review of the movie Bazooka

dot image
To advertise here,contact us
dot image