തിയേറ്ററുകൾക്കുള്ളിൽ നിലയ്ക്കാത്ത പൊട്ടിച്ചിരിയുമായി 'മരണമാസ്സ്‌' ; ചിത്രം ഏറ്റെടുത്ത് ഫാമിലി പ്രേക്ഷകർ

ബേസിൽ ചിത്രം ആദ്യദിനത്തിൽ 1.1 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട്

dot image

തിയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരിയുമായി മരണമാസ്സ്‌ നാലാം ദിവസത്തിലേക്ക്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിലെത്തിയിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ബേസിൽ ചിത്രം ആദ്യദിനത്തിൽ 1.1 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയതായാണ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോർട്ട്. മലയാളത്തിലും തമിഴിലുമായി മൂന്ന് ചിത്രങ്ങളോട് ക്ലാഷ് റിലീസ് ചെയ്ത് മികച്ച കളക്ഷൻ തന്നെ മരണമാസ്സിന് നേടാനായിട്ടുണ്ട് എന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ടൊവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രതിൻ്റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ബേസിൽ ജോസഫ് സുരേഷ് കൃഷ്ണ രാജേഷ് മാധവൻ സിജു സണ്ണി അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്നിട്ടുള്ളത്.

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ്സ്‌ സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Content Highlights: Maranamass receiving good response from audience

dot image
To advertise here,contact us
dot image