രണ്ട് നായികമാർ ഉണ്ടായിട്ടും, സെറ്റില്‍ എന്നെ കാണുമ്പോൾ ഐ ലവ് യൂ എന്ന് പറയുന്നത് ജോജു മാത്രം; കമൽ ഹാസൻ

'എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും ‘ഐ ലവ് യൂ സാര്‍’ എന്നേ ജോജു ആദ്യം പറയുള്ളൂ'

dot image

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സിനിമയിൽ കമലിനൊപ്പം മലയാളി താരം ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയിൽ രണ്ട് നായികമാരുണ്ടായിട്ടും ഒരുവട്ടം പോലും അവര്‍ തന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ ജോജു തന്നെ കാണുമ്പോഴെല്ലാം ഐ ലവ് യൂ എന്ന് പറയുമെന്നും കമൽ ഹാസൻ പറഞ്ഞു. തഗ് ലൈഫ് സിനിമയുടെ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് കമൽ ഹാസന്റെ രസകരമായ പ്രതികരണം. ഇതിന് ജോജു നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

‘ഈ സിനിമയില്‍ രണ്ട് നടിമാരുണ്ട്. എന്നാല്‍ ഷൂട്ടിനിടയിലോ സിനിമയിലോ ഒരിക്കല്‍ പോലും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടേയില്ല. എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞ ഒരേയൊരാള്‍ ജോജു ജോര്‍ജാണ്. എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും ‘ഐ ലവ് യൂ സാര്‍’ എന്നേ ജോജു ആദ്യം പറയുള്ളൂ. ഗുഡ് മോര്‍ണിങ് പോലും അദ്ദേഹം പറയില്ല,' കമൽ ഹാസൻ പറഞ്ഞു.

അദ്ദേഹത്തിനെ കണ്ടിട്ട് എങ്ങനെയാണ് ഐ ലവ് യൂ എന്ന് പറയാതെ പോകാൻ കഴിയുക എന്നായിരുന്നു ഇതിന് മറുപടിയായി ജോജു നൽകിയത്. ചെറിയ ചെറിയ റോളുകൾ ചെയ്താണ് താൻ സിനിമയിൽ വന്നതെന്നും കമൽ സാറിനെയും മണി സാറിനെയും കാണാൻ കഴിഞ്ഞതേ ഭാഗ്യമാണ് അതൊരു ആഗ്രഹമായിരുന്നുവെന്നും ജോജു പറഞ്ഞു. അതുകൊണ്ടാണ് കാണുമ്പോൾ ഐ ലവ് യൂ എന്ന് പറഞ്ഞു പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

Content Highlights: Kamal Haasan says Joju always tells him "I love you" on the sets despite having heroines

dot image
To advertise here,contact us
dot image