അപൂര്‍വനേട്ടം; കാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ഷോര്‍ട്ട് ഫിലിം 'വരുത്തുപോക്ക്'

സയന്‍സ് ഫിക്ഷന്‍ ഴോണറിലുള്ള ചിത്രമാണ് വരുത്തുപോക്ക്

dot image

പ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ഷോര്‍ട്ട് ഫിലിം 'വരുത്തുപോക്ക്'. കാനിലെ ഷോര്‍ട്ട് ഫിലിം കോര്‍ണറിലേക്കാണ് ചിത്രം പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും അപൂര്‍വം സിനിമകള്‍ക്കാണ് കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളചിത്രമായിരിക്കാം ഒരുപക്ഷെ വരുത്തുപോക്ക് എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജിത്തു കൃഷ്ണനാണ്. സ്‌കൈ ഹൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രീതി ക്രിസ്റ്റീന പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അമല്‍ കെ ഉദയ്‌യും പ്രീതി ക്രിസ്റ്റീന പോളും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടു കമിതാക്കള്‍ കാട്ടിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍, അസാധാരണമായ ഒരു സംഭവം നടക്കുകയും, അവര്‍ ഒരാളെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഈ അസാധാരണ സംഭവത്തിന് പിന്നിലെ ഭീകരതയും ശാസ്ത്രീയ യാഥാര്‍ഥ്യവും കൂടിച്ചേര്‍ന്നതാണ് ചിത്രം. ഭയവും അത്ഭുതവുമെല്ലാം കൂടിച്ചേര്‍ന്ന അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

വരുത്തുപോക്കിന്റെ അണിയറ പ്രവര്‍ത്തകര്‍: സിനിമാറ്റോഗ്രഫി-അരുണ്‍ ശിവന്‍, എഡിറ്റര്‍-കാര്‍ത്തിക് രാജ്, സംഗീതം-അമല്‍ ഇര്‍ഫാന്‍, സൗണ്ട് ഡിസൈന്‍-ആനന്ദകൃഷ്ണന്‍ ജെ, പ്രൊഡക്ഷന്‍ ഡിസൈന്‍- സാഹില്‍ ബിന്‍ഷ, പ്രണവ് ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അങ്കിത് അലക്സ്, ഫിനാന്‍സ് മാനേജര്‍-അശ്വതി, സ്റ്റണ്ട്-ശ്രവണ്‍ സത്യ, കോസ്റ്റിയൂം-പ്രവീണ്‍ രാജ്, മേക്കപ്പ്-ഇസ്മായില്‍, പ്രമോഷന്‍ ഹെഡ് അജ്മല്‍ അക്ബര്‍, വിഎഫ്എക്‌സ്-ജോയല്‍ തോപ്പിലാന്‍, ഫെബി ജോര്‍ജ്, അസി. ഡയറക്ടര്‍മാര്‍ ആയിഷ്, ഓസ്റ്റിന്‍, തോമസ്, അഭിരാമി, അസി. ക്യാമറ ജോണ്‍സി, യാരിദ്, സുമിത്ത്

Content Highlights: Malayalam short film Varuthupokku selected to Cannes film festival

dot image
To advertise here,contact us
dot image