
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന ചിത്രം ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്ത സിനിമ എട്ടുമാസത്തിനിപ്പുറമാണ് ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഒരു മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന സിനിമയിൽ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ്, രൺജി പണിക്കർ, നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഖിൽ ആനന്ദ് തിരക്കഥ ഒരുക്കിയ സിനിമയുടെ ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ ആണ് നിർവഹിച്ചത്. സംഗീതം -കൈലാസ് മേനോൻ, എഡിറ്റിംഗ് - അഖിൽ എ ആർ, പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, കലാസംവിധാനം- ബോബൻ, വരികൾ- സന്തോഷ് വർമ, മേക്കപ്പ്- പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ തുടങ്ങിയവരായിരുന്നു സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: Bhavana movie Hunt to stream in OTT soon