
ചിയാൻ വിക്രം നായകനായെത്തിയ വീര ധീര സൂരൻ തിയേറ്ററിലെ മികച്ച പ്രകടനത്തിനൊടുവിൽ ഒടിടിയിലെത്തിയിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ റിലീസ് ചെയ്തത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. ചിത്രം ഒടിടിയിലും മികച്ച സ്വീകാര്യത നേടുന്നുണ്ട്. ഇതോടെ സിനിമയുടെ ആദ്യ ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ അതിനുള്ള ഉത്തരം വിക്രം നേരത്തെ നൽകിയിട്ടുണ്ടെന്ന് പറയുകയാണ് ആരാധകർ.
വീര ധീര സൂരന്റെ സക്സസ് ഇവന്റിൽ സിനിമയുടെ ഒന്നാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് ചിയാൻ പറയുന്നുണ്ട്. ഒന്നാം ഭാഗത്തിൽ ദിലീപിനും, മൂന്നാം ഭാഗത്തിൽ വെങ്കട് എന്ന കഥാപാത്രത്തിനും വലിയ പ്രാധാന്യം ഉണ്ടാകുമെന്നും വിക്രം പറഞ്ഞിരുന്നു.
#VeeraDheeraSooran - ChiyaanVikram confirms that Part-1 & Part-3 will definitely happen for the film💯🔥
— AmuthaBharathi (@CinemaWithAB) March 30, 2025
Part -1 will have Dhilip character & backstory
Part -3 will have Venkat characterpic.twitter.com/BoNt6KTfZi
കഴിഞ്ഞ ദിവസം മുതലാണ് വീര ധീര സൂരൻ പാർട്ട് 2 ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്ത സിനിമയാണിത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Chiyaan Vikram drops big update on Veera Dheera Sooran part 1