'ബിലാൽ അപ്ഡേറ്റ് ചോദിച്ച് ചോദിച്ച് എമ്പുരാനിൽ വരെ എത്തി'; കണ്ടെത്തലുമായി സോഷ്യൽ മീഡിയ

മമ്മൂട്ടി-അമൽ നീരദ് ചിത്രം ബിലാലിന്റെ അപ്ഡേറ്റിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്

dot image

ബോക്സ് ഓഫീസ് റെക്കോർഡുകൾ തീർത്ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒടിടിയിലെത്തിയതിന് പിന്നാലെ ആരാധകർ സിനിമയിലെ പല ബ്രില്യൻസുകളും കണ്ടെത്തുന്നുണ്ട്. അതിൽ തന്നെ വളരെ രസകരമായ ഒരു ബ്രില്യൻസ് ഇപ്പോൾ വൈറലാണ്.

എമ്പുരാനിൽ ഒരു രംഗത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രം ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ട്. ഈ രംഗത്തിൽ അയാളുടെ പ്രൊഫൈലിൽ വരുന്ന കമന്റുകളിൽ ഒന്ന് 'അണ്ണാ ബിലാൽ എപ്പോ തുടങ്ങും'. മമ്മൂട്ടി-അമൽ നീരദ് ചിത്രം ബിലാലിന്റെ അപ്ഡേറ്റിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് അവർ പല സിനിമാ താരങ്ങളും പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ കമന്റായി പങ്കുവെക്കാറുമുണ്ട്. അതിനെയാണ് എമ്പുരാൻ ടീം സിനിമയിൽ രസകരമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

മാർച്ച് 27നായിരുന്നു എമ്പുരാൻ തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ തന്നെ സിനിമ 60 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്. ആദ്യ 48 മണിക്കൂറുകൾക്കുള്ളിൽ സിനിമ 100 കോടി ക്ലബിലെത്തുകയും അഞ്ച് ദിവസത്തിനുള്ളിൽ 200 കോടി ക്ലബിലെത്തുകയും ചെയ്തു. 30 ദിവസങ്ങൾ കൊണ്ട് 325 കോടിയാണ് എമ്പുരാന്റെ ആഗോള ബിസിനസ് നേട്ടം. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.

Content Highlights: Social Media finds Bilal reference in Empuraan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us