ഭരണാധികാരിയുടെ അഹങ്കാരത്തെ തകർത്ത കവിത; 'തബ് തബി തബ് തബ് തബ ലി'

മിക്ക മീമുകളും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന ആ അറബി കവിതയ്ക്ക് 1,200 വർഷം പഴക്കമുണ്ട്

dot image

സോഷ്യൽ മീഡിയ തുറന്നാൽ 'തബ് തബി തബ് തബ് തബ ലി' എന്ന പാട്ടാണ് കേൾക്കാൻ കഴിയുന്നത്. ആളുകൾ ഈ കവിതയെ ഏറ്റെടുത്തുകഴിഞ്ഞു. അഹമദ് അൽ ഖതാനി എന്ന ​ഗായകൻ പാടിയ ഭാ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു പുരാതന അറബി കവിതയിൽ നിന്നുള്ള ഭാ​ഗമാണ് തബ് തബി തബ ലി. മിക്ക മീമുകളും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന ആ അറബി കവിതയ്ക്ക് 1,200 വർഷം പഴക്കമുണ്ട്.

"തബ് തബി തബ് തബ് തബ ലി" എന്നല്ല "സൗത്തുസഫിരിൽ ബുൾബുലി" (രാപ്പാടിയുടെ ഗാനം) എന്നാണ് അറബിയിൽ ഈ കവിതയുടെ പേര് . അറബി സാഹിത്യത്തിൽ പരിജ്ഞാനമുള്ളവർക്ക് പരിചിതമാണ് സൗത്തുസഫിരിൽ ബുൽബുലി എന്ന കവിത. അബ്ബാസിദ് ഭരണകാലഘട്ടത്തിൽ ഇതിഹാസ അറബ് കവിയായ അൽ-അസ്മായി എഴുതിയതാണ് ഈ കവിത.

അറബി നാട്ടിലെ ഖലീഫയായിരുന്ന അബൂ ജാഫർ അൽ മൻസൂർ രാജാവ് നല്ല ഓർമ്മശക്തിയുള്ള മനുഷ്യനായിരുന്നു. ഒരു കവിത ഒരിക്കൽ കേട്ടാല്‍ അദ്ദേഹത്തിന് അത് മുഴുവൻ മനഃപാഠമാക്കാൻ കഴിയുമായിരുന്നു. അങ്ങനെയിരിക്കെ ഖലീഫ ജനങ്ങൾക്കായി ഒരു മത്സരം നടത്തി. നാട്ടിലെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. അദ്ദേഹം ഇതുവരെ കേട്ടിട്ടില്ലാത്ത കവിത എഴുതി അത് ആലപിക്കുകയും അത് ആർക്കും കണ്ടുപിടിക്കാനായില്ലെങ്കിൽ സ്വർണവും പാരിതോഷികവും നൽകി ആദരിക്കും.

മത്സരത്തിനായി രാജാവിൻ്റെ കൂടെ രണ്ട് പേർകൂടിയുണ്ടായിരുന്നു. രണ്ട് തവണ കവിത കേട്ടാൽ മനഃപാഠമാക്കുന്ന ഒരു ബാലനും മൂന്ന് തവണ കേട്ടാൽ മനഃപാഠമാക്കുന്ന ഒരു സ്ത്രീയും.  കവിത കേട്ടതിനുശേഷം ഖലീഫ ഞാൻ ഇത് മുമ്പ് കേട്ടിട്ടുണ്ട് എന്ന് അവകാശപ്പെടും. ഒറ്റത്തവണ കേട്ടാൽ കവിത മനഃപാഠമാക്കുന്ന ഖലീഫ കവിത ചൊല്ലും, ഖലീഫയും കവിയും ചൊല്ലുന്നത് കേട്ട് അതായത് രണ്ടുതവണ കേട്ടാല്‍ മനഃപാഠമാക്കുന്ന ബാലൻ അത് ചൊല്ലി കേൾപ്പിക്കും ശേഷം മൂന്ന് തവണ കേട്ടാൽ മനഃപാഠമാകുന്ന സ്ത്രീയും ചൊല്ലും. അവരും അത് കൃത്യമായി ചൊല്ലി കേൾപ്പിക്കും. ഇതോടെ കവി തോൽവി സമ്മതിക്കും. പലരും മത്സരത്തിൽ പങ്കെടുത്തെങ്കിലും ഖലീഫയേയും കൂട്ടരേയും തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല.

അങ്ങനെയിരിക്കെയാണ് ഖലീഫയുടെ സൂത്രം മനസിലാക്കികൊണ്ട് വെല്ലുവിളി ഏറ്റെടുത്ത് അൽ അസ്മ എന്ന ഖലീഫ ആഴത്തിലുള്ള അർത്ഥങ്ങളും ഗൂഢമായ പദങ്ങളും പല ശബ്ദങ്ങളും ഉൾപ്പെടുത്തി ഒരു കവിത രചിച്ചുകൊണ്ട് രാജാവിനടുത്തെത്തിയത്. ആ കവിതയാണ് തബ് തബി തബ് തബ ലി. ഇത് മനഃപാഠമാക്കുന്നത് അസാധ്യമായൊരു കാര്യമായിരുന്നു. അതോടെ രാജാവും കൂട്ടരും ഈ കവിതയ്ക്ക് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.

Content Highlights: 'Tab Tabi Tab Tab Taba Li' poem that shattered arrogance of ruler

dot image
To advertise here,contact us
dot image