റവ ഭക്ഷണം കഴിച്ചാൽ വണ്ണം കുറയുമോ? വെറുതെയല്ല, ഗുണങ്ങളേറെ...

ശരീരത്തിന് ആവശ്യമായ പലതും റവയിൽ ഉൾപ്പെട്ടിട്ടുണ്ട്

dot image

നമ്മള്‍ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ ആരോഗ്യവും. ഒട്ടും വിചാരിക്കാത്ത പല ഭക്ഷണങ്ങളുമാകും ചിലപ്പോള്‍ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുക. ഇത്തരത്തില്‍ ഒന്നാണ് റവ കൊണ്ടുള്ള ഭക്ഷണങ്ങള്‍. പലരും അതികം ഉപയോ​ഗിക്കാറില്ലെങ്കിലും ആരോ​ഗ്യപരമായി വളരെ ​ഗുണങ്ങളുള്ള ഒന്നാണ് റവ. റവയിലടങ്ങിയ ​ആരോ​ഗ്യ ​ഗുണങ്ങളെന്തൊക്കെയെന്ന് നോക്കിയാലോ?

​ശരീരത്തിന് ആവശ്യമായ പലതും റവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ റവ ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്. റവ എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും.

ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ വളരെ കുറഞ്ഞ അളവിൽ കലോറിയുള്ള ഭക്ഷണ വിഭവമാണ് റവ. 100 ഗ്രാം റവയിൽ 360 കാലറി ആണ് ഉള്ളത്. 1.1 ഗ്രാം കൊഴുപ്പ്, 1 മി ഗ്രാം സോഡിയം, 186 മില്ലിഗ്രാം പൊട്ടാസ്യം, 73 ഗ്രാം കാർബോഹൈഡ്രേറ്റ്, 13 ഗ്രാം പ്രോട്ടീൻ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഉപ്പുമാവ്, ഇഡ്ഡലി, തുടങ്ങി പല രീതിയിൽ പാകം ചെയ്ത് റവ കഴിക്കാവുന്നതാണ്.

കൊളസ്ട്രോൾ തീരെ കുറഞ്ഞ ധാന്യമാണ് റവ. അതിനാൽ തന്നെ ഹൃദയരോ​ഗത്തിന് ഏറെ ​ഗുണകരവുമാണ്. ഷു​ഗറിന്റെ അളവും അരി പോലുള്ള ധാന്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ഏറെ ഊർജം നൽകാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് റവ. പ്രമേഹ രോ​ഗികൾക്കും റവ കഴിക്കാവുന്നതാണ്.

നാരുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റും റവയിൽ അടങ്ങിയിട്ടുണ്ട്. സാവധാനത്തിലെ ദഹിക്കുകയുള്ളൂ, ഒരുപാട് നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ റവ കൊണ്ടുള്ള ഭക്ഷണങ്ങൾക്ക് സാധിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും ഇടക്കിടയ്ക്ക് ലഘുഭക്ഷണങ്ങൾ കഴിക്കുന്നതുമായ സ്വഭാവത്തെ ഒഴിവാക്കാൻ സഹായിക്കും.മാത്രമല്ല, ശരീരത്തിലെത്തുന്ന കാലറി കുറയ്ക്കാനും ഇതുവഴി സാധിക്കും. റവ ഭക്ഷണം പ്രാതലിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.

കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ തന്നെ റവ ഊർജമേകും. പ്രാതൽ ഭക്ഷണത്തിൽ റവ ഉൾപ്പെടുത്തുന്നതിലൂടെയുള്ള ഗുണങ്ങള്‍ നിരവധിയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ റവ കഴിക്കുന്നത് നല്ലതാണ്. റവയിൽ മുഴുധാന്യങ്ങളുടെ അത്രയില്ലെങ്കിലും ഭക്ഷ്യനാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ‌ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

സിങ്ക്, മ​ഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ റവയിൽ അടങ്ങിയിട്ടുണ്ട്. നാഡീസംബന്ധമായ രോ​ഗങ്ങൾ ഉള്ളവർ റവ കഴിക്കുന്നത് ​ഗുണം ചെയ്യും. നാ‍ഡീ സംബന്ധമായ രോ​ഗങ്ങൾ കുറയ്ക്കാൻ റവയ്ക്ക് കഴിവുണ്ട്.

മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കാവുന്ന നല്ല ഭക്ഷണമാണ് റവ. പ്രോലാക്ടിൻ ഹോർമോൺ വർധിക്കുന്നതിന് ഇത് നല്ലതാണ്. നിരവധി വൈറ്റമിനുകളും ഉൾപ്പെടുന്ന റവ കഴിക്കുന്നിത് ശരീരത്തിന് ബാലൻസ്ഡ് ഡയറ്റ് കൂടിയാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും ​ഗുണം ചെയ്യും.

റവയ്ക്ക് ​ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ആ​ഗ്ര​ഹിക്കുന്നവർക്കും ഇൻസുലിൻ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്.

Content Highlights: Rava is a Healthy Food

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us