ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ നാചോങ്ങില്‍ നിന്നുള്ള ക്യുചൈഷി മുത്തശ്ശി 124 വയസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 124-ാം വയസില്‍ ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുന്ന ഒരു മുത്തശ്ശിക്ക് ആരാധകർ ഏറെയാണ്. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ ഒരാളാണ് ക്യുചൈഷി. ജനുവരി ഒന്നിനായിരുന്നു മുത്തശ്ശിയുടെ ജന്മദിനം. ചൈനയിലെ ഔദ്യോഗിക രേഖകളിലെ കണക്കുപ്രകാരം മുത്തശ്ശിയ്ക്ക് 124 വയസ് പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ തന്റെ ദീര്‍ഘായുസിന്റെ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുത്തശ്ശി.
ചിട്ടയായ ജീവിതരീതികളാണ് തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്നാണ് മുത്തശ്ശി പറയുന്നത്. മൂന്ന് നേരം കൃത്യമായി ആഹാരം കഴിക്കുകയും ആഹാരത്തിന് ശേഷം നടക്കാന്‍ കുറച്ചുസമയം കണ്ടെത്തുകയും രാത്രി 8 മണിയോടടുത്ത് ഉറങ്ങുകയും ചെയ്യുന്നതാണ് മുത്തശ്ശിയുടെ ജീവിതശൈലി. മത്തങ്ങ, തണ്ണിമത്തൻ, ചതച്ച ധാന്യം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കഞ്ഞിയാണ് മുത്തശ്ശിയുടെ പ്രിയപ്പെട്ട വിഭവം. പന്നിക്കൊഴുപ്പ് കൂടി ചേർത്താണ് ഈ കഞ്ഞി ഉണ്ടാക്കുന്നത്. എന്നാല്‍ ഡോക്ടറുടെ നിർദേശം അനുസരിച്ച് ഇപ്പോൾ പന്നിക്കൊഴുപ്പ് മിതമായിട്ടാണ് കഴിക്കുന്നതെന്ന് പേരട്ടക്കുട്ടി പറഞ്ഞു.
100 വയസ് കഴിഞ്ഞതിന് ശേഷമാണ് തനിക്ക് കണ്ണിന് കാഴ്ച ശക്തി കുറഞ്ഞതും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതെന്നുമാണ് മുത്തശ്ശി പറയുന്നത്. അതുവരെ ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണത്തിലെ പോരായ്മകളും ആരോഗ്യം നശിച്ചുപോകാന്‍ കാരണമാകുന്നുവെന്ന് മുത്തശ്ശി അഭിപ്രായപ്പെട്ടു.
അതേസമയയം ലോകത്ത് വിവിധയിടങ്ങളിലും വയസ് കണക്കാക്കപ്പെടുന്ന രീതിയിലല്ല ചൈനയില്‍ വയസ്സ് കണക്കാക്കുന്നത്. ചൈനക്ക് പുറത്ത് മുത്തശ്ശിയുടെ പ്രായം ഇതുവരെ പരിശോധിച്ചിട്ടില്ല, എന്നാല്‍ ഇവരുടെ ജനനതീയതി ചൈനയിലെ ഗാര്‍ഹിക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
1901ലാണ് മുത്തശ്ശിയുടെ ജനനം. ക്വിങ് രാജവംശത്തിന്റെ പതനം മുതല്‍ ഇന്നത്തെ ചൈനയുടെ ഉയര്‍ച്ചവരെയുള്ള കാര്യങ്ങള്‍ക്ക് ക്യു ചൈഷി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറ് തലമുറകളുള്ള കുടുംബത്തോടൊപ്പമാണ് മുത്തശ്ശിയുടെ താമസം. എട്ടുമാസം പ്രായമായ കുഞ്ഞാണ് ഇവരുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ചൈനയിലെ നാന്‍ചോങ് എന്ന നഗരത്തില്‍ പേരക്കുട്ടിയോടൊപ്പമാണ് മുത്തശ്ശി താമസിക്കുന്നത്. 100 വയസില്‍ കൂടുതല്‍ പോയമുള്ള 960 പേര്‍ ഈ നഗരത്തില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
Content Highlights: 124-Year-Old Chinese Woman Shares Longevity Secrets