ഉറക്കക്കുറവ് മുതല്‍ ശരീരഭാരം വരെ... അമ്മമാരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാകാമെന്ന് പഠനം

ഈ മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഇതൊക്കെ നിങ്ങളുടെ അമ്മയില്‍ നിന്ന് കിട്ടിയതാണ്

dot image

ചിലപ്പോഴെങ്കിലും നിങ്ങള്‍ പറഞ്ഞിട്ടുണ്ടാവുമല്ലോ. ഓ ഇതൊക്കെ എനിക്ക് പാരമ്പര്യമായി കിട്ടിയതാണെന്ന്. എനിക്കെന്റെ അമ്മയുടെ പോലെയുള്ള തലമുടിയാണ്, ചിരിയാണ് എന്നൊക്കെ. ചിലപ്പോള്‍ പാരമ്പര്യമായി കിട്ടിയ എന്തെങ്കിലും അസുഖങ്ങളുമുണ്ടാവും. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളിലെ ചില സ്വഭാവ സവിശേഷിതകള്‍ നിങ്ങളുടെ അമ്മയില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ചില ജീനുകള്‍ മൂലമാകാമെന്നാണ്. അതില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഉറക്കക്കുറവ്

ഉറക്കക്കുറവിന് അമ്മയില്‍ നിന്ന് ലഭിക്കുന്ന ജീനുകളുടെ സ്വാധീനവുമുണ്ടാകാം എന്നാണ് ഉറക്കവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഉറക്കമില്ലായ്മ അനുഭവിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് 12 വയസുവരെ ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് സ്‌ളീപ്പ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് സര്‍ക്കാഡിയന്‍ താളങ്ങള്‍ ഭാഗീകമായി ജനിതകമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളവയാണ്. അവ ഉറക്ക രീതികളെ സഹായിക്കുന്നു. അമ്മമാരിലൂടെ ഈ ജീനുകള്‍ കൈമാറുകയാണ് ചെയ്യുന്നത്. ഉറക്കമില്ലായ്മയുടെ 40 ശതമാനവും, ഉറക്കത്തിന്റെ ഗുണനിലവാരത്തിന്റെ 44 ശതമാനവും, ഉറക്ക ദൈര്‍ഘ്യത്തിന്റെ 46 ശതമാനവും പാരമ്പര്യമായി ലഭിക്കുന്നതാണെന്നാണ് ഈ റിപ്പോർട്ട് പറയുന്നു.

രോഗങ്ങള്‍

മാതാപിതാക്കളില്‍ നിന്ന് രോഗങ്ങള്‍ പാരമ്പര്യമായി ലഭിക്കാം. അതുമല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും രോഗം വരാനുളള സാധ്യത വളരെ കൂടുതലാണ്. തലച്ചോറിന്റെ ചില ഭാഗങ്ങളെ ബാധിക്കുന്ന ഹണ്ടിംഗ്ടണ്‍സ് രോഗം പോലുളള അവസ്ഥകള്‍ ജീന്‍ വഴി പാരമ്പര്യമായി നിങ്ങളുടെ അമ്മയില്‍നിന്ന് ലഭിച്ചേക്കാം. ഓട്ടോ ഇമ്യൂണ്‍ രോഗമായ ലൂപ്പസ്, പ്രമേഹം പോലുളള അവസ്ഥകളും ഇത്തരത്തില്‍ ലഭിക്കുന്നതാണ്.

ശരീരഭാരം

പഠനങ്ങള്‍ പറയുന്നത് നിങ്ങളുടെ ഭാരം നിങ്ങളുടെ അമ്മയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടുളളതാണെന്നാണ്. പാരമ്പര്യമായി ലഭിക്കുന്ന ഒരു പ്രത്യേകതരം കൊഴുപ്പിന്റെ അളവ് അമ്മയില്‍ നിന്നാണ് മക്കള്‍ക്ക് ലഭിക്കുന്നത്. ഒരു വ്യക്തിയില്‍ രണ്ട് പ്രത്യേകതരം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, വെളുത്ത അഡിപ്പോസ് ടിഷ്യുവും തവിട്ട് അഡിപ്പോസ് ടിഷ്യുവും. ഇതില്‍ തവിട്ട് അഡിപ്പോസ് ടിഷ്യു മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പാരമ്പര്യമായി ലഭിക്കുന്ന തവിട്ട് അഡിപ്പോസ് ടിഷ്യുവിന്റെ അളവ് അമ്മയില്‍നിന്ന് പകരുന്ന നീണ്ട നോണ്‍ കോഡിംഗ് RNA H19-ല്‍ നിന്നാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഓർമ്മശക്തി

ഒരു കുട്ടിക്ക് അവരുടെ ഓർമ്മശക്തി പാരമ്പര്യമായി ലഭിക്കുന്നത് പ്രധാനമായും x ക്രോമസോമിലൂടെയാണ്. സ്ത്രീകള്‍ക്ക് രണ്ട് X ക്രോമസോമുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് കുട്ടിക്ക് അമ്മമാരുടെ ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട സ്വഭാവ സവിശേഷത ലഭിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു.

Content Highlights :Studies show that certain traits in you are due to certain genes you inherited from your mother

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us