129 കിലോയിൽ നിന്ന് 70-ലേക്ക്... മാറ്റം വരുത്തിയത് ഡയറ്റില്‍ മാത്രം

ഒരു വർഷം കൊണ്ട് ശരീര ഭാരം 50 കിലോ കുറച്ചതിനെ കുറിച്ചാണ് യുവതി പങ്കുവെച്ച വീഡിയോയിലുള്ളത്

dot image

ശരീര ഭാരം കുറയ്ക്കാൻ പലതരം ഡയറ്റുകൾ ഫോളോ ചെയ്യുന്നവരാണ് പലരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വർഷം കൊണ്ട് 129 കിലോ ശരീര ഭാരത്തിൽ നിന്ന് 50 കിലോ കുറച്ചതിനെ കുറിച്ച് യുവതി പങ്കുവെച്ച വീഡിയോയാണ്.

സുഷ്മിത ​ഗൗതം എന്ന യുവതിയാണ് ഒരു വർഷം കൊണ്ട് ശരീരഭാരം 50 കിലോ കുറച്ചത്. 2023 അവസാനത്തിൽ സുഷ്മിതയുടെ ശരീരഭാരം 129 കിലോയായി കൂടിയിരുന്നു. ശരീരഭാരം കുറയ്ക്കാൻ പലതവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. അമിതമായി ഭക്ഷണം കഴിക്കുമായിരുന്നു. സമ്മർദ്ദം കാരണം താൻ എന്തും കഴിക്കുമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് യുവതി അവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. 2024ലാണ് ശരീരഭാരം കുറയ്ക്കാൻ കൃത്യമായി ശ്രമിച്ചത്. അതോടെ ഒരു വർഷത്തിനുള്ളിൽ 50 കിലോ കുറക്കാനായെന്ന് യുവതി പറഞ്ഞു.

വിവാഹം ഉറപ്പിച്ചപ്പോൾ തനിക്ക് അമിതഭാരമുണ്ടായിരുന്നുവെന്ന് സുഷ്മിത പറഞ്ഞു. താൻ തടിച്ചവളാണെന്ന് പലരും പരിഹസിച്ചു. പലരും പ്രതിശ്രുത വരനെ നിരുത്സാഹ‌പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തന്റെ പങ്കാളിയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നും യുവതി പറഞ്ഞു. വിവാഹത്തിന് മുൻപ് ശരീരഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിനായി യുവതി സ്വീകരിച്ച വിദ്യകളാണ് പങ്കുവെക്കുന്നത്,

ദൈനംദിന ജീവിത ശൈലിയിൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാണ് ശരീര ഭാരം ഇത്രയും കുറച്ചതെന്നാണ് വീഡിയോയിൽ സുഷ്മിത പറയുന്നത്. തന്റെ ഭക്ഷണത്തിൽ പനീറിൻ്റെ അളവ് വർധിപ്പിച്ചു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. പാലക് സൂപ്പ്, കോളിഫ്ളവർ പനീർ സബ്സിയും, ദാഹി തഡ്ക, പനീർ കാപ്സിക്കവും വറുത്തത്, പനീർ റൊട്ടി, മലൈ പായസ് പനീർ എന്നിവയായിരുന്നു കഴിച്ചിരുന്ന ഭക്ഷണം.

ശരീരഭാരം കുറച്ചതിനുശേഷം പിസിഒഡി, തൈറോയ്ഡ്, സെർവിക്കൽ പെയ്ന്‍ (കഴുത്ത്/നട്ടെല്ല് വേദന), ശ്വസന ബുദ്ധിമുട്ടുകൾ, പിഗ്മെന്റേഷൻ എന്നിവയുൾപ്പെടെ തന്റെ പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിച്ചുവെന്ന് സുഷ്മിത പങ്കുവെച്ചു.

Content Highlights: Woman weighing 129 kg loses 50 Kg In a year says she only changes her deit

dot image
To advertise here,contact us
dot image