കുടിവെള്ളത്തില്‍നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാം; കണ്ടുപിടുത്തവുമായി ഗവേഷകർ

മൈക്രോപ്ലാസ്റ്റിക്കിന്റെ ദോഷകരമായ ഫലങ്ങള്‍ ക്യാന്‍സറിനും വന്ധ്യതയ്ക്കും വരെ കാരണമാകുന്നു

dot image

ധുനിക ലോകത്ത് മൈക്രോപ്ലാസ്റ്റിക്കിന്റെ ഉപയോഗം ആശങ്കാജനകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗവേഷണങ്ങള്‍ തെളിയിക്കുന്നത് മൈക്രാപ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്യാന്‍സറിനും വന്ധ്യതയ്ക്കും വരെ കാരണമാകുന്നുവെന്നാണ്. സമീപകാല പഠനങ്ങള്‍ അനുസരിച്ച് മൈക്രോപ്ലാസ്റ്റിക്, കാന്‍സര്‍, വന്ധ്യത, ശ്വസനബുദ്ധിമുട്ടുകള്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. സൊസൈറ്റി ഫോര്‍ മെറ്റേണല്‍ -ഫെറ്റല്‍ മെഡിസിന്റെ ആദ്യ ഔദ്യോഗിക ജേണലായ പ്രഗ്നന്‍സിയുടെ 2025 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഗര്‍ഭകാലത്ത് പ്ലാസിന്റയില്‍ മൈക്രോപ്ലാസ്റ്റിക്കും നാനോ പ്ലാസ്റ്റിക്കും അടിഞ്ഞു കൂടുന്നുവെന്നാണ്.

കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സ്വാധീനം

മൈക്രോപ്ലാസ്റ്റിക് ശരീരത്തില്‍ ആഗീരണം ചെയ്യപ്പെടുന്നത് പ്രധാനമായും ഭക്ഷണം കഴിക്കുമ്പോഴും വെളളം കുടിക്കുമ്പോഴുമാണ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെ കണികകളായി ശ്വസനത്തിലൂടെയും ചര്‍മ്മത്തിലൂടെയും ഇത് ആഗീരണം ചെയ്യപ്പെടാം. എന്നാല്‍ വെള്ളത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗം ശാസ്ത്രജ്ഞന്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2024 ല്‍ ചൈനയിലെ ഗ്വാങ്ഷു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും ജിനാന്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷക സംഘം മൃദുവായ വെള്ളവും ടാപ്പ് വെളളവും പരിശോധിച്ചുകൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തി.

ഗവേഷകര്‍ തിളപ്പിക്കുന്നതിന് മുന്‍പ് വെള്ളത്തിലുള്ള നാനോപ്ലാസ്‌ററിക്കും മൈക്രോപ്ലാസ്റ്റിക്കും ജല സാമ്പിളുകള്‍ പരീക്ഷിക്കുകയും തുടര്‍ന്ന് അവശിശഷ്ടങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുകയും ചെയ്തു. തിളപ്പിക്കുന്നത്, ഫില്‍റ്ററിങ് പ്രക്രീയ എന്നിവ നാനോ മൈക്രോപ്ലാസ്റ്റിക് 90 ശതമാനം വരെ നീക്കം ചെയ്യുന്നതില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ രീതിയുടെ വിജയം ഉപയോഗിക്കുന്ന ജലത്തിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ആഗോള തലത്തില്‍ നാനോ മൈക്രോപ്ലാസ്റ്റിക്കുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള ഒരു പ്രായോഗിക ദീര്‍ഘകാല തന്ത്രമാണ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണവുമായുളള ആശങ്കകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന ശീലം കൂടുതല്‍ വ്യാപകമാകണമെന്ന് പഠനത്തിന്റെ രചയിതാക്കള്‍ പ്രത്യാശപ്പെടുന്നു.

മൈക്രോ പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താം?

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കുറയ്ക്കുക


പുനരുപയോഗിക്കാവുന്ന ബാഗുകള്‍, കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. തുണി ഷോപ്പിംഗ് ബാഗുകള്‍, ലോഹ വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ തിരഞ്ഞെടുക്കുക. പരമാവധി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുക.

പ്ലാസ്റ്റിക്കില്‍ ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കുക


പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് അല്ലെങ്കില്‍ സെറാമിക് പാത്രങ്ങളില്‍ മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കാം. മൈക്രാവേവില്‍ ചൂടാക്കിയ ഫ്രോസണ്‍ പ്രീ-പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കാം.


മൈക്രോപ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനുളള മറ്റ് മാര്‍ഗ്ഗങ്ങള്‍ ജൈവ വസ്ത്രങ്ങള്‍ വാങ്ങുക, പ്ലാസ്റ്റിക് അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഒഴിവാക്കുക, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്നിവയാണ്.

Content Highlights :Scientists discover way to remove microplastics from drinking water

dot image
To advertise here,contact us
dot image