മാനസിക ആരോഗ്യം മുഖ്യം; 16 വയസ്സിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കാൻ ഓസ്ട്രേലിയ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും

dot image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് നീക്കവുമായി ഓസ്ട്രേലിയ. മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബന്ധപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കണം അല്ലെങ്കിൽ സാധ്യതയുള്ള പിഴകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. സോഷ്യൽ മീഡിയ കുട്ടികളെ ദ്രോഹിക്കുന്നുവെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഈ മാസം അവസാനം നിയമനിർമ്മാണം നടത്തുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും. ഉത്തരവാദിത്തം മാതാപിതാക്കൾക്കോ ​​കുട്ടികൾക്കോ ​​ആയിരിക്കില്ല. ഉപയോക്താക്കൾക്ക് പിഴകളൊന്നും ഉണ്ടാകില്ല' എന്നാണ് ആൻ്റണി അൽബാനീസിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

തെറ്റായ വിവരങ്ങളുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെയും വർദ്ധനവിന് ഉത്തരവാദികൾ ടെക്‌നോളജി ഭീമന്മാരാണെന്നാണ് ആൽബനീസിൻ്റെ നിലപാട്. ഇവരെ തടയാൻ അൽബനീസിൻ്റെ മധ്യ-ഇടത് ലേബർ ഗവൺമെൻ്റ് അവതരിപ്പിച്ച വിശാലമായ നടപടികളുടെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ പ്രായനിയന്ത്രങ്ങൾ. ദീർഘകാലമായി ആലോചനയിലുണ്ടായിരുന്നതാണ് ഇപ്പോൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച സോഷ്യൽ മീഡിയയിലെ പ്രായനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമകളായ വൻകിട ടെക്‌നോളജി കമ്പനികളെ ഓസ്ട്രേലിയ നേരത്തെയും വെല്ലുവിളിച്ചിട്ടുണ്ട്. വാർത്താ ഉള്ളടക്കത്തിനായി ഫെയ്സ്ബുക്കും ഗൂഗിളും പണം നൽകണമെന്ന് 2021 ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. സിഡ്‌നിയിലെ ഒരു ഭീകരാക്രമണത്തിൻ്റെ വീഡിയോ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഇലോൺ മസ്‌കിൻ്റെ എക്‌സ് കോർപ്പറേഷനെ അടുത്തിടെ ഓസ്ട്രേലിയൻ സർക്കാർ കോടതിയിലെത്തിച്ചിരുന്നു.

തെറ്റായ വാർത്തകളും തെറ്റായ വിവരങ്ങളും നൽകുന്നത് നിയന്ത്രിക്കണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്നതിനുള്ള പുതിയ നിയമനിർമ്മാണത്തെക്കുറിച്ചും ലേബർ ഗവൺമെൻ്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിലെ പ്രായപൂർത്തിയാകാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ പറയുമ്പോൾ, ഏതൊക്കെ പ്ലാറ്റ്‌ഫോമുകളെ ബാധിക്കുമെന്നോ, നിരോധനം നടപ്പിലാക്കാൻ കഴിയുമെന്ന് സ്ഥിരീകരണമുണ്ടോയെന്നും, കമ്പനികൾക്ക് എന്ത് പിഴകൾ നൽകുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.ഇതിനിടെ പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിനുള്ള മദ്യ നിയന്ത്രണങ്ങളുടെ പരാജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി, നിയമങ്ങൾ പൂർണ്ണമായും ഫലപ്രദമാകുമെന്നോ പ്രശ്നം ഉടനടി പരിഹരിക്കുമെന്നോ താൻ പ്രതീക്ഷിക്കുന്നില്ലെന്ന് അൽബനീസ് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

Content Highlights: Australian Prime Minister Anthony Albanese on Thursday announced that children under the age of 16 will be banned from using social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us