നിങ്ങളുടെ കൂടെ കുറേ ആളുകളുണ്ട്. പലരും വേണ്ടപ്പെട്ടവരാണ്. ചിലരൊക്കെ അത്രയ്ക്ക് പ്രാധാന്യം ഇല്ലാത്തവരാണ്, ചിലര്‍ ഒട്ടുമേ പ്രാധാന്യം ഇല്ലാത്തവരായിക്കും. എന്നാലും അവരൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് സ്വസ്ഥത പോകും, സമാധാനം പോകും. പക്ഷേ തിരിച്ചൊന്നും പറയാനും പറ്റില്ല. ഇനി ചിലരോടൊക്കെ തിരിച്ചുപറഞ്ഞാലോ പിന്നെ തര്‍ക്കമായി, ബഹളമായി. കാലങ്ങളായി ഇവരെ നമ്മളങ്ങളെ ചുമന്നുകൊണ്ട് നടക്കുകയാണ്. നമ്മളെ പിന്നില്‍ നിന്ന് കുത്തുക, പരദൂഷണം പറയുക, എന്തിനും ഏതിനും കുറ്റം പറയുക. അങ്ങനെ പല മനസമാധാനക്കേടുകള്‍ വേറെ. കുറേ കാലമായിട്ടുണ്ടാവില്ലേ ഇതൊക്കെ സഹിക്കുന്നു! . എന്നാല്‍ ഇനി മനസാമാധാനം കളയണ്ട. ഇനി പറയാന്‍ പോകുന്ന തരത്തിലുള്ള ആളുകളാണോ നിങ്ങളോടൊപ്പം ഉള്ളത്. കൂടുതലൊന്നും ചിന്തിക്കാന്‍ നില്‍ക്കണ്ട. അവരെയൊക്കെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയേക്ക്.
അധിക്ഷേപിച്ചു കൊണ്ട് നിങ്ങളുടെ അടുത്തെത്തുന്നവരില്ലേ. എല്ലാ കോണ്‍ഫിഡന്‍സും തകര്‍ത്ത് നിങ്ങളെ ശല്യം ചെയ്യുന്നവര്‍. നിങ്ങളെ ഒരു വിലയുമില്ലാതാക്കി തോന്നിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരിക്കും അവര്‍. മറ്റൊന്നും ചിന്തിക്കാതെ അവരുടെ മുന്നില്‍ മുഖം തിരിച്ചേക്കുക.
നിങ്ങള്‍ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും അതിനെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ നിങ്ങളെ തരംകിട്ടുമ്പോളഴൊക്കെ താഴ്ത്തിക്കെട്ടാനും കുറവുകള്‍ ചൂണ്ടിക്കാണിക്കാനും ഇഷ്ടപ്പെടുന്നു. മാത്രമല്ല നിങ്ങളെക്കുറിച്ച് മറ്റിടങ്ങളിലും മോശം പറഞ്ഞിട്ട് താന്‍ സത്യസന്ധനാണെന്ന് നടിച്ച് നടക്കുകയും ചെയ്യും. അവരാണ് ഏറ്റവും വിഷം മനസിലുളളവര്‍.
നിങ്ങള്‍ എന്ത് ചെയ്താലും ചിലര്‍ കുറ്റം കണ്ടുപിടിക്കും അല്ലേ. ഒരു കാര്യവുമില്ല, എന്നാലും കുറ്റം പറഞ്ഞില്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ല. അവര്‍ തെറ്റ് ചെയ്താലും അത് നിങ്ങളുടെ തലയില്‍ വയ്ക്കും. നൂറ് ശരി ചെയ്താലും നിങ്ങളുടെ ഒരു തെറ്റ് മാത്രം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കും.
ചില ആളുകളെ കണ്ടിട്ടില്ലേ. അവര്‍ വായ തുറക്കുന്നത് തന്നെ നെഗറ്റീവ് പറയുന്നതിന് വേണ്ടിയാണ്. ഇത് കേട്ട് കേട്ട് നമ്മുടെ ഉളളിലെ പോസിറ്റിവിറ്റി മുഴുവന്‍ ചോര്‍ന്ന് പോകും. ഇങ്ങനെയുള്ളവര്‍ നമ്മള്‍ എന്ത് ചെയ്താലും അതിനെക്കുറിച്ച് എന്തെങ്കിലും നെഗറ്റീവ് കണ്ടുപിടിക്കും.
ചില ആളുകള്‍ക്ക് അതൊരു വിനോദമാണ്. മറ്റുള്ള ആളുകളെക്കുറിച്ച് ഗോസിപ്പ് പറയാന്‍ വരുന്നത്. ആര് അടുത്തുകൂടി പോയാലും അവരെക്കുറിച്ചെല്ലാം ഗോസിപ്പ് പറയും. ഒരു കാര്യമുണ്ട്. ഇങ്ങനെ മറ്റുള്ളവരെക്കുറിച്ച് നിങ്ങളോട് ഗോസിപ്പ് പറയുന്നവര്‍ നാളെ നിങ്ങളെക്കുറിച്ചും മറ്റുള്ളവരോട് കുറ്റംപറയുമെന്ന് ഉറപ്പാണ്.
ഇവരാണ് ഏറ്റവും അപകടകാരികള്‍. ഇവര്‍ നമ്മുടെ കൂടെ എല്ലാത്തിനും നില്‍ക്കുമെന്ന് തോന്നും, നല്ല സുഹൃത്തുക്കളാണെന്ന് തോന്നും. പക്ഷേ അത് വെറുതെയാണ്. ആവശ്യസമയത്ത് ഇവര്‍ നിങ്ങളെ പിന്തുണയ്ക്കില്ലന്ന് മാത്രമല്ല. നിങ്ങളുടെ പരാജയത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും അവരായിരിക്കും.
'കണ്ട്രോള്‍ ഫ്രീക്കുകള്‍' ഇങ്ങനെയാണ് ഈ വിഭാഗക്കാര്‍ അറിയപ്പെടുന്നത്. ഇവര്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളും അതിരുകളും മുന്‍ഗണനകളും ഒന്നും ഒരു പ്രശ്‌നമേയല്ല. അവര്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമേ ശ്രമിക്കുകയുള്ളൂ.
മുകളില്‍പ്പറഞ്ഞ ആളുകളെയെല്ലാം നിങ്ങളുടെ ജീവിതത്തില്‍നിന്ന് ഒരു ദയയും ഇല്ലാതെ ഒഴിവാക്കി നോക്കൂ. ജീവിതം സമാധാനവും, സന്തോഷവും നിറഞ്ഞതായി മാറുന്നത് അനുഭവിച്ചറിയാം.
Content Highlights :Are you with the kind of people who are going to tell you? Don't think too much. Get them out of your life