ജീവിത വിജയം നേടിയവര്‍ ആരോടും പങ്കുവയ്ക്കാത്ത ചില രഹസ്യങ്ങളുണ്ട്; എന്താണെറിയാമോ?

ജീവിതം തുറന്ന പുസ്തകമാണെന്ന് പറയുമ്പോഴും അവര്‍ അവരെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ പങ്കുവയ്ക്കാറില്ല. ആ രഹസ്യങ്ങള്‍ ഇതാണ്

dot image

ജീവിതത്തില്‍ വിജയിച്ചവരെ കണ്ടിട്ടില്ലേ. എപ്പോഴും നമ്മുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ നെഞ്ചും വിരിച്ച് നില്‍ക്കുന്ന, നാം ബഹുമാനത്തോടെ കാണുന്ന ചിലര്‍. ജീവിതം തുറന്ന പുസ്തകമാണെന്ന് പറയുമ്പോഴും അവര്‍ അവരെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ പങ്കുവയ്ക്കാറില്ല. ആ രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അവര്‍ എല്ലാ സമയത്തും ആത്മവിശ്വാസമുള്ളവരായിരിക്കില്ല

വിജയികളായ ആളുകള്‍ ആത്മവിശ്വാസമുള്ളവരാണെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷെ അതൊരിക്കലും ശരിയല്ല. അവരില്‍ പലരും ആശങ്കകളുമുളളവരാണ്. അവരതൊന്നും പുറത്തുകാണിക്കുന്നില്ല എന്നുമാത്രം. അവര്‍ അവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ തടയുന്നതിന് പകരം സംശയങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും അവരുടെ ജോലികള്‍ ഭംഗിയായി ചെയ്യുകയും ചെയ്യും.

പരാജയങ്ങള്‍ അവരെ വളരെയധികം ബാധിക്കുന്നു

വിജയികളായ വ്യക്തികള്‍ പരാജയത്തെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. പക്ഷേ സത്യം എന്താണെന്നുവച്ചാല്‍ പരാജയം എല്ലാവരേയും വേദനിപ്പിക്കുന്നു എന്നതാണ്. എന്നാല്‍ വിജയികളായ വ്യക്തികള്‍ ഈ പരാജയങ്ങളെ ഒരു പാഠമായി എടുക്കും. പരാജയപ്പെടുന്നത് അവര്‍ക്ക് സ്വയം കഴിവില്ലാഞ്ഞിട്ടല്ല എന്ന് സ്വയം ഓര്‍മിപ്പിക്കും. അതിനര്‍ഥം അവര്‍ ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണെന്നാണ്.

അവരും ഏകാന്തത അനുഭവിക്കുന്നവരാണ്

നാം വിചാരിക്കുന്നത് നിരവധി ബന്ധങ്ങളും നേട്ടങ്ങളും ഒക്കെ സ്വന്തമാക്കുന്ന ഒരു വ്യക്തി എപ്പോഴും സന്തുഷ്ടനായിരിക്കുമെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ആളുകള്‍ ഉയരത്തിലേക്ക് എത്തുമ്പോള്‍ അവരുടെ സാമൂഹിക വലയം പലപ്പോഴും ചുരുങ്ങുന്നു. വിജയങ്ങളുണ്ടാകുമ്പോള്‍ അവര്‍ സ്വയം കാണുന്ന രീതിയും മറ്റുള്ളവര്‍ അവരെ കാണുന്ന രീതിയും മാറ്റുന്നു. ഇത് ആളുകളുമായി പഴയതുപോലെ ഇടപെടുന്നത് ബുദ്ധിമുട്ടാക്കും.

സമ്മര്‍ദവും തളര്‍ച്ചയും ഉണ്ടാകും

വിജയങ്ങള്‍ സ്വന്തമാക്കുന്നതിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടിവരും. അവരുടെ ഉത്തരവാദിത്തം കൂടും. വിജയത്തിന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ നിരന്തരമായ സമ്മര്‍ദം ചെലുത്തേണ്ടിവരും.ഇത് സ്വാഭാവികമായും സമ്മര്‍ദത്തിലേക്കും തളര്‍ച്ചയിലേക്കും നയിച്ചേക്കാം. വിജയം ആസ്വദിക്കാന്‍ കഴിയാത്ത അത്ര ക്ഷീണിതനാണെങ്കില്‍ ഒരാളുടെ വിജയത്തിന് അര്‍ഥമുണ്ടാവില്ല.

അവര്‍ സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു

നമ്മള്‍ വിചാരിക്കും വിജയികളായ ആളുകള്‍ക്ക് സ്വയം താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന്. പക്ഷേ അവരും അത് ചെയ്യാറുണ്ട്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരെ പ്രചോദിപ്പിക്കുകയും അവരുടെ വളര്‍ച്ച ഒന്നുകൂടി മെച്ചമാക്കുകയും ചെയ്യും.

അവര്‍ അധ്വാനിച്ചതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയം

വിജയം മനസമാധാനം നല്‍കുമെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് ഭയമാണ് നല്‍കുന്നത്. സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയം. തങ്ങളുടെ നേട്ടങ്ങള്‍ ആസ്വദിക്കുന്നതിന് പകരം അവര്‍ അമിതമായ ജാഗ്രതയോടെയിരിക്കും.

വിജയങ്ങള്‍ എപ്പോഴും സന്തോഷിപ്പിക്കില്ല

ലക്ഷ്യത്തിലെത്തുമ്പോള്‍ ശാശ്വതമായ സന്തോഷം ലഭിക്കുമെന്നാണ് എല്ലാവരും കരുതുന്നത്.പക്ഷെ അങ്ങനെയാവണമെന്നില്ല. യഥാര്‍ഥ സന്തോഷം വിജയം ആസ്വദിക്കുന്നതിലാണ്.

ജോലിയും ജീവിതവും സന്തുലിതമാക്കാന്‍ പ്രയാസപ്പെടുന്നു

കര്‍മ മേഖലയില്‍ വിജയിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കാന്‍ പ്രയാസമാണ്. അവര്‍ ജോലിയില്‍ എപ്പോഴും ശ്രദ്ധിക്കുന്നതുകൊണ്ട് കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുന്നു. കുടുംബത്തിലെ ആവശ്യങ്ങള്‍ അവഗണിക്കുന്നതുകൊണ്ട് കാലക്രമേണ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു.

Content Highlights :Secrets that successful people don't share about themselves

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us