![search icon](https://www.reporterlive.com/assets/images/icons/search.png)
പാപ്പി….
അപ്പച്ചാ…
പാപ്പിക്ക് അപ്പച്ചനോടോ അമ്മച്ചിയോടോ കൂടുതല്‍ സ്‌നേഹം…
അപ്പച്ചനോടാണെന്ന് സിനിമയില്‍ പറയുമെങ്കിലും ശരിക്കും അതങ്ങനെയല്ല. ആണ്‍കുട്ടികള്‍ക്ക് അമ്മയോടാണ് കൂടുതല്‍ സ്‌നേഹമെന്നാണ് വയ്പ്പ്. അതെന്താവും കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആ ബന്ധത്തിന്റെ ദൃഢതയ്ക്ക് കാരണങ്ങള്‍ പലതാണ്. ഒരു അമ്മ മകന്‍ ബന്ധം ഏറ്റവും ആഴമേറിയതും പ്രിയങ്കരമായതുമായ ബന്ധമാണ്. സ്‌നേഹം, വിശ്വാസം ആജീവനാന്ത പിന്തുണ എന്നിവയില്‍ അധിഷ്ഠിതമായ ഈ ബന്ധം ഒരു മകന്റെ മൂല്യങ്ങളെയും വികാരങ്ങളെയും ശക്തിയേയും രൂപപ്പെടുത്തുന്നു. അതാണ് ഒരു മകനെ ആത്മവിശ്വാസമുളളവനാക്കി മാറ്റുന്നത്.
ഒരു അമ്മയ്ക്ക് മകനോടുളള സ്‌നേഹം ശുദ്ധവും അചഞ്ചലവുമാണ്. ഈ ബന്ധത്തിന് ഉപാധികളില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അമ്മയുടെ സ്‌നേഹം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവന് ആശ്വാസവും സുരക്ഷയും വൈകാരിക പിന്തുണയുമാണ് നല്‍കുന്നത്.
ഒരു അമ്മ മകന്റെ വൈകാരിക ബുദ്ധിശക്തിയെ പ്രോത്സാഹിപ്പിക്കുന്നു. അവനെ സഹാനുഭൂതി, ദയ, പ്രതിരോധശേഷി എന്നിവ പഠിപ്പിക്കുന്നു. ശക്തമായ ബന്ധങ്ങളും ജീവിതത്തെക്കുറിച്ചുളള അനുകമ്പയുള്ള കാഴ്ചപ്പാടുകളും ഉണ്ടാകാന്‍ അവനെ സഹായിക്കുന്നു. അമ്മയ്ക്കല്ലാതെ ഒരു മകനെ മറ്റാര്‍ക്കും അത്ര ആഴത്തില്‍ മനസിലാക്കാന്‍ കഴിയില്ല. അവന്റെ വികാരങ്ങള്‍, ഭയങ്ങള്‍, സ്വപ്‌നങ്ങള്‍ എന്നിവയൊക്കെ ഏറ്റവും നന്നായി മനസിലാക്കാനും ആശ്വാസവും ഉപദേശവും നല്‍കാനും മകനെ വിധിക്കാതെ ശ്രദ്ധയോടെ കേള്‍ക്കുന്നതും അമ്മയാണ്.
ഒരു അമ്മ മകന് നല്‍കുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പിന്തുണയാണ്. മകന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പരിശ്രമങ്ങളില്‍ പ്രോത്സാഹനം നല്‍കുകയും അവന് മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.
അമ്മ തന്റെ മകനെ സമൂഹത്തിന് പോസിറ്റീവായ സംഭാവനകള്‍ നല്‍കുന്ന ദയയും ധാര്‍മികതയും കരുണയും ഒക്കെയുളള വ്യക്തിയായി രൂപപ്പെടുത്തുകയും സത്യസന്ധത, ബഹുമാനം, ഉത്തരവാദിത്തം തുടങ്ങിയ ആവശ്യമൂല്യങ്ങളെക്കുറിച്ച് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നു.
അമ്മയാണ് മകന്റെ ആദ്യത്തെ അധ്യാപിക.വിദ്യാഭ്യാസത്തിനും വ്യക്തിവികസനത്തിനും അടിത്തറയായി വേണ്ട പാഠങ്ങള്‍ അവനെ ആദ്യം പഠിപ്പിക്കുന്നത് അമ്മയാണ്. അമ്മയാണ് മകന് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആദ്യം പകര്‍ന്നു കൊടുക്കുന്നത്.
ഒരു അമ്മ തന്റെ മകന് സുരക്ഷിതത്വബോധം പകര്‍ന്നു നല്‍കുന്നു. അവന്‍ സുരക്ഷിതനാണെന്ന് തോന്നിപ്പിക്കുന്ന അന്തരീക്ഷം പകര്‍ന്നുനല്‍കുന്നു. അത് ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും വൈകാരികമായ അവസ്ഥകളെ ആത്മവിശ്വാസത്തോടെ മറികടക്കാനും പ്രാപ്തനാക്കുന്നു.
ഒരു അമ്മയുടെ ശക്തിയും സ്ഥിരോത്സാഹവും ത്യാഗവും ഒക്കെ മകനെ വിജയത്തിനായി പരിശ്രമിക്കാനും കഠിനാധ്വാനം ചെയ്യാനും പ്രാപ്തനാക്കുന്നു. ഉത്തവാദിത്തവും ദൃഡനിശ്ചയവുമുള്ള വ്യക്തിയാക്കി മാറ്റുകയും ചെയ്യുന്നു.
Content Highlights :There are many reasons why the relationship between mother and son is special