ഇനിയെങ്ങാനും ഒളിക്യാമറയുണ്ടെങ്കിലോ? ഹോട്ടലിൽ യുവതിയുടെ അതിബുദ്ധി, ചിത്രം വൈറൽ

ഹോട്ടലിൽ മുറിയെടുത്ത ശേഷം മുറിക്കുള്ളിൽ എവിടെയെങ്കിലും ഒളിക്യാമറയുണ്ടാകുമോ എന്ന് പരിശോധിക്കുന്നവരാകും പലരും. ഇത്തരത്തിൽ ആശങ്ക തോന്നിയ ഒരു ചൈനീസ് യുവതി ചെയ്ത വിദ്യയാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

dot image

യാത്രകളില്‍ ഹോട്ടൽ മുറികൾ എടുക്കുമ്പോൾ പലപ്പോഴും ഉള്ളിൽ ഒരു ആശങ്ക ഒളിഞ്ഞിരിപ്പുണ്ടാകും. ഒളിക്യാമറകളെ കുറിച്ചായിരിക്കും പലരും ആശങ്കപ്പെടാറുള്ളത്. ഹോട്ടലിൽ മുറിയെടുത്ത ശേഷം മുറിക്കുള്ളിൽ എവിടെയെങ്കിലും ഒളിക്യാമറയുണ്ടാകുമോ എന്ന് പരിശോധിക്കുന്നവരാകും പലരും. ഇത്തരത്തിൽ ആശങ്ക തോന്നിയ ഒരു ചൈനീസ് യുവതി ചെയ്ത വിദ്യയാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന മോണിം​ഗാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ഹോട്ടലിൽ മുറിയെടുത്ത യുവതി തൻ്റെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ഒരു വഴി കണ്ടുപിടിച്ചു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനായി യുവതി തൻ്റെ കട്ടിലിന് മുകളിൽ ഒരു ചെറിയ ‌ടെൻ്റ് രൂപത്തിൽ നിർമ്മിച്ചു. ഒരു കയറും വലിയ തുണിയും ഉപയോ​ഗിച്ചാണ് യുവതി ടെൻ്റ് നിർമ്മിച്ചിരിക്കുന്നത്. മധ്യ ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിൽ നിന്നുള്ള സ്ത്രീയാണ് ഇത്തരത്തിൽ കൂടാരം നിർമ്മിച്ചത്. ഇത് എങ്ങിനെ നിർച്ചുവെന്ന് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. ഹോട്ടൽ മുറികളിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള അവരുടെ ക്രിയേറ്റീവ് സമീപനം ചൈനയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

ഹോട്ടൽ മുറികളിലെത്തുന്നവരെ സ്പൈ ക്യാമറകൾ വഴി നിരീക്ഷിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ വായിച്ചിട്ടുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഒളിഞ്ഞുനോക്കുന്ന കണ്ണുകളിൽ നിന്ന് സ്വയം പൂർണ്ണമായും സംരക്ഷിക്കുക അസാധ്യമാണെന്ന് തോന്നുന്നുവെന്നും അത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും യുവതി പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.

യാത്ര ചെയ്യുമ്പോൾ സ്വകാര്യത നിലർത്താൻ കിടക്കയുടെ മുകളിൽ വെക്കുന്ന ടെൻ്റ് വാങ്ങാമെന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ ഹോട്ടൽ താമസത്തേക്കാൾ ടെൻ്റുകൾ കൂടുതൽ ചിലവേറിയതായിരിക്കുമെന്ന് തോന്നിയപ്പോൾ ആ ആശയം ഉപേക്ഷിച്ചുവെന്നും യുവതി പറഞ്ഞു. പകരം, നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഫർണിച്ചറുകൾ മൂടാൻ ഉപയോഗിക്കുന്ന ഒരു വലിയ തുണിയും ഒരു നീണ്ട കയറും ഉപയോഗിച്ച് വളരെ ലളിതവും ഫലപ്രദവുമായ ഒരു സ്വകാര്യ കൂടാരം തയ്യാറാക്കുകയായിരുന്നു. കാബിനറ്റ് ഹാൻഡിലുകൾ, കർട്ടൻ ട്രാക്കുകൾ അല്ലെങ്കിൽ വാൾ കൊളുത്തുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ കയർ കെട്ടാം. ഇത്തരത്തിൽ ഭാരം കുറഞ്ഞ ചെറിയ സ്വകാര്യ കൂടാരം തയ്യാറാക്കാൻ കഴിയുമെന്നും യുവതി പറഞ്ഞു. ഈ ചിലവുകുറഞ്ഞ രീതി വ്യക്തി സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധിക്കുമെന്നും യുവതി പറഞ്ഞു.

യുവതിയുടെ ഇടപെടലിന് സമൂഹമാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യുവതി ബുദ്ധിമതിയാണെന്നും സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർ​ഗമാണിതെന്നും ഒരു ഉപയോക്താവ് കുറിച്ചു.

അതേസമയം ഹോട്ടൽ മുറികളിൽ ഒളിഞ്ഞിരിക്കുന്ന ക്യാമറകളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരികയാണ്. 2023ൽ മലേഷ്യയിലെ ഒരു Airbnbയിൽ താമസിക്കുന്നതിനിടയിൽ ചൈനീസ് ദമ്പതികൾ അവരുടെ കിടയ്ക്ക് നേരെ അഭിമുഖമായി ഒരു പവർ സോക്കറ്റിനുള്ളിൽ ഒരു മറഞ്ഞിരിക്കുന്ന സ്പൈ ക്യമാറ കണ്ടെത്തിയിരുന്നു. സംഭവം പിന്നീട് വലിയ വിവാദമായി മാറുകയും സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Content Highlights: Chinese Woman fear hidden cameras in hotel, build makeshift tent to shield bed

dot image
To advertise here,contact us
dot image