അപകടത്തില്‍ കൈകാലുകള്‍ ഒടിഞ്ഞു; കാണാതായി 6 ദിവസത്തിന് ശേഷം യുവതിയെ കാറിനകത്ത് ജീവനോടെ കണ്ടെത്തി

അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ കാറിനുള്ളില്‍ അകപ്പെട്ട യുവതിയെ ആറുദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി

dot image

അപകടത്തില്‍ കൈകാലുകള്‍ ഒടിഞ്ഞ് കാറിനകത്ത് ആറ് ദിവസം കിടന്ന യുവതിയെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ കാറിനുള്ളില്‍ അകപ്പെട്ട യുവതിയെ ആറുദിവസങ്ങള്‍ക്ക് ശേഷം ജീവനോടെയാണ് കണ്ടെത്തിയത്. ഇന്ത്യന്‍ വംശജയായ ബ്രിയോണ കാസലിനെയാണ് കണ്ടെത്തിയത്. ചിക്കാഗോയിലെ ബ്രൂക്കില്‍ വെച്ചാണ് അപകടമുണ്ടായത്.

പ്രദേശത്തുകൂടി കടന്നുപോയ വഴിയാത്രക്കാരനാണ് യുവതിയെ കണ്ടെത്തിയതെന്ന് ന്യൂട്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. റോഡരികില്‍ ഒരു വാഹനം കണ്ട ഉടനെ അടുത്തുള്ള മൊറോക്കോ പട്ടണത്തിലെ ഫയര്‍ ചീഫ് കൂടിയായ സൂപ്പര്‍ വൈസര്‍ ജെറമി വാര്‍ഡര്‍വെല്ലിനെ ബന്ധപ്പെട്ടു. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഉടനെ കാര്‍ പരിശോധിച്ചു. കാസല്‍ കാറില്‍ ഒറ്റയ്ക്കായിരുന്നുവെന്നും സംസാരിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. ഒരുകയ്യും രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. നെറ്റിയില്‍ വലിയ ഒരു പോറലുമുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ അപകടത്തില്‍പ്പെട്ട് കാറിനുള്ളില്‍ ആറ് ദിവസം കുടുങ്ങിക്കിടന്നിട്ടും യുവതിയ്ക്ക് ബോധമുണ്ടായിരുന്നുവെന്ന് ഷെരീഫ് ഓഫീസ് പറഞ്ഞു. കാറില്‍ നിന്ന് പുറത്തെടുത്ത ഉടനെ യുവതിയെ ചിക്കാഗോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

മൂന്ന് കുട്ടികളുടെ അമ്മയാണ് 41കാരിയായ ബ്രിയോണ കാസല്‍. കഴിഞ്ഞ ബുധനാഴ്ച തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. ചിക്കാഗോയില്‍ നിന്ന് ഏകദേശം 80 മൈല്‍ തെക്ക് ബ്രൂക്ക് എന്ന ചെറിയ പട്ടണത്തിലെത്തിയപ്പോള്‍ അവര്‍ ഉറങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതോടെ റോഡില്‍ നിന്ന് വാഹനം തെന്നിമാറി ഒരു ചരിവില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫോണിന്റെ ബാറ്ററി തീര്‍ന്നു പോവുകയും സഹായത്തിനായി വിളിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നായിരുന്നുവെന്ന് യുവതിയുടെ പിതാവ് ഡെല്‍മര്‍ കാള്‍ഡ്വെല്‍ പറഞ്ഞു. ആരും തന്നെ കണ്ടെത്തുമെന്ന് കരുതിയില്ലെന്നും ഈ കുഴിയില്‍ കിടന്ന് മരിക്കുമെന്നാണ് വിചാരിച്ചതെന്നും യുവതി പ്രതികരിച്ചു.

Content Highlights: Hands, Legs Broken In Car Crash, US Woman Found Stuck Inside 6 Days Later

dot image
To advertise here,contact us
dot image