തടവുകാര്‍ക്കായി ജയിലില്‍ 'സെക്‌സ് റൂം' തുറന്ന് ഇറ്റലി; തീരുമാനം കോടതി വിധിയെ തുടര്‍ന്ന്

ജയില്‍ ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാതെ സ്വകാര്യ സന്ദര്‍ശനം അനുവദിക്കണമെന്നാണ് ഉത്തരവ്

dot image

യിലുകളില്‍ തടവുകാര്‍ക്കായി 'സെക്‌സ് റൂം' തുറന്ന് ഇറ്റലി. തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന പ്രത്യേക മുറി വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനക്ഷമമായത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം.

മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ജയിലിലെ ഒരു തടവുകാരനാണ് തന്റെ പങ്കാളിയുമായി ആദ്യമായി ഈ റൂമില്‍ കൂടിക്കാഴ്ച നടത്തിയത്. പുറത്തുള്ള പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച ഭരണഘടനാ കോടതി വിധിയെ തുടര്‍ന്നാണ് അധികൃതര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചത്.

നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഉംബ്രിയ ഓംബുഡ്‌സ്മാന്‍ ഗ്യൂസെപ്പം കഫോറിയോ ഇറ്റലി നാഷണല്‍ അസോസിയേറ്റഡ് പ്രസ് ഏജന്‍സിയോട് പറഞ്ഞു. തടവുകാരുടെയും അവരുടെ പങ്കാളികളുടെയും സ്വകാര്യത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ജനുവരിയിലായിരുന്നു കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജയില്‍ ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാതെ, തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ അവകാശമുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരത്തില്‍ തടവുകാര്‍ക്ക് പങ്കാളികളുമായുള്ള സ്വാകാര്യ സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബെഡും ടോയ്‌ലറ്റും ഉള്‍പ്പടെയുള്ള മുറിയില്‍ രണ്ട് മണിക്കൂര്‍ വരെയാണ് തടവുകാര്‍ക്ക് പങ്കാളികളുമായി ചെലവഴിക്കാനാകുക. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ആവശ്യമെങ്കില്‍ അകത്തേക്ക് കടക്കാന്‍ സുരക്ഷാഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനായി മുറിയുടെ വാതില്‍ ലോക്ക് ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

Content Highlights: Italy Opens Its First 'Sex Room' In Prison For Inmates

dot image
To advertise here,contact us
dot image