നിങ്ങള്‍ സ്‌റ്റോയിക് വ്യക്തിത്വം ഉള്ള ആളാണോ? വൈകാരിക പ്രതിരോധ ശേഷി നിസാരമല്ല

ആരാണ് ഒരു സ്‌റ്റോയിക് വ്യക്തി?നിങ്ങള്‍ ഒരു സ്റ്റോയിക് വ്യക്തിയാണോ

dot image

മനഃശാസ്ത്ര പ്രകാരം ഒരു സ്റ്റോയിക് വ്യക്തി ആരാണ്. എന്താണ് അവരുടെ പ്രത്യേകത. ഒരു സ്റ്റോയിക് വ്യക്തി പലവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും ശാന്തത പാലിക്കുകയും ജീവിതത്തിലെ അനിശ്ചിത അവസ്ഥകളെ ധൈര്യത്തോടെ സ്വീകരിക്കുകയും വൈകാരിക പ്രതിരോധശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അവരുടെ മനസ് ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ പ്രാപ്തി നേടിയിട്ടുണ്ടാവും. ആഴത്തിലുളള മാനസിക പ്രതിരോധശേഷി ഉള്ളവരായിരിക്കും.

വൈകാരിക പ്രതിരോധ ശേഷി

സമ്മര്‍ദ്ദം, തിരിച്ചടികള്‍ അല്ലെങ്കില്‍ പ്രകോപനങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ശാന്തത കൈവരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. ആവേശത്തോടെ കാര്യങ്ങളോട് പ്രതികരിക്കുന്നതിന് പകരം നിങ്ങളുടെ വികാരങ്ങളെ ചിന്താപൂര്‍വ്വം നിയന്ത്രിക്കാന്‍ കഴിയും. മനഃശാസ്ത്രം ഈ സ്വഭാവത്തെ ഉയര്‍ന്ന വൈകാരിക ബുദ്ധിയുമായി ബന്ധിപ്പിക്കുന്നു. യുക്തിസഹജമായ പ്രതികരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സ്‌റ്റോയിസത്തിന്റെ പ്രധാന സവിശേഷത.

വിധിയുടെ സ്വീകാര്യത

നിങ്ങളുടെ നിയന്ത്രണത്തിലുള്ളതും അല്ലാത്തതും എന്താണെന്ന് അവര്‍ തിരിച്ചറിയുന്നു. ജീവിതത്തിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളോട് ചെറുത്ത് നില്‍ക്കുന്നതിന് പകരം നിങ്ങള്‍ ശാന്തതയുമായി പൊരുത്തപ്പെടുന്നു.

യുക്തിപരമായ ചിന്ത

കാര്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നതിന് പകരം യുക്തിക്കും തെളിവുകള്‍ക്കും മുന്‍ഗണന നല്‍കുന്നു. തീരുമാനങ്ങളെടുക്കാന്‍ യുക്തി ഉപയോഗിക്കുന്നതിലാണ് സ്‌റ്റോയിസിസം ഊന്നല്‍ നല്‍കുന്നത്. മനഃശാസ്ത്രപരമായി പറഞ്ഞാല്‍ യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് വൈജ്ഞാനികനില കൂടുതലാണ്.

സ്വയം ഉള്ള അച്ചടക്കം

നിങ്ങളുടെ മൂല്യങ്ങളുമായോ ദീര്‍ഘകാല ലക്ഷ്യങ്ങളുമായോ പൊരുത്തപ്പെടാത്ത പ്രേരണകളെയും ആഗ്രഹങ്ങളെയും ഇത്തരക്കാര്‍ നിയന്ത്രിക്കാറുണ്ട്. സ്റ്റോയിസത്തിന്റെ കേന്ദ്രബിന്ദുവായ ആത്മനിയന്ത്രണം, ഉയര്‍ന്ന ജീവിത സംതൃപ്തി, മെച്ചപ്പെട്ട ആരോഗ്യം, ശക്തമായ വ്യക്തിബന്ധങ്ങള്‍ എന്നിവയുമായി മനഃശാസ്ത്രത്തില്‍ ഈ സ്വഭാവമുള്ളവര്‍ ബന്ധപ്പെട്ടിരിക്കുന്നു.

സൂക്ഷ്മമായ അവബോധം

നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും കുറിച്ച് നിങ്ങള്‍ക്ക് ഉയര്‍ന്ന അവബോധമുണ്ട്. അമിതമായ ഭാരം മനസിന് തോന്നില്ല. ആധുനിക മനഃശാസ്ത്രം ഇതിനെ മൈന്‍ഡ്ഫുള്‍നെസ് എന്ന് വിളിക്കുന്നു. സ്‌റ്റോയിക് സ്വയം നിരീക്ഷണത്തിന്റെയും പ്രതിഫലന ജീവിതത്തിന്റെയും കാതലായ പരിശീലനമാണ്.

Content Highlights :Are you a person with a stoic personality? Who is a stoic person? Are you a stoic person?

dot image
To advertise here,contact us
dot image