തണുപ്പുകാലമല്ലേ…ഒരു യാത്രപോയാലെന്താ…അതും കൈയ്യിലൊതുങ്ങുന്ന ചെലവില്‍, അധികം പണച്ചെലവില്ലാതെ. അങ്ങനെ പോകാന്‍ സാധിക്കുന്ന പത്ത് രാജ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഈ ഓരോ രാജ്യത്തിനും അതിന്റേതായ ഭംഗിയും പ്രത്യേകതകളുമുണ്ട്.
പ്രകൃതി സൗന്ദര്യത്തിനും സാംസ്‌കാരിക അനുഭവങ്ങള്‍ക്കും പേരുകേട്ടയിടമാണ് വിയറ്റ്‌നാം. ശൈത്യകാലത്ത് ഇവിടെയെത്തിയാല്‍ ഹനോയ്, ഹോ ചി മിന്‍ തുടങ്ങിയ നഗരങ്ങളൊക്കെ മനോഹരമായ കാലാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. ഇവിടുത്തെ താമസവും ഭക്ഷണവും ഒക്കെ വളരെ ചെലവു കുറഞ്ഞതാണ്. സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡ്ഡിന് പേരുകേട്ടയിടമാണ് വിയറ്റ്‌നാം. മൂടല്‍ മഞ്ഞുളള മലനിരകളൊക്കെ നിറഞ്ഞ ഈ നഗരം ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.
ബജറ്റ് സൗഹൃദ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നാണ് കംബോഡിയ. പുരാതന ക്ഷേത്രങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും കടല്‍ത്തീരങ്ങള്‍ക്കും പേരുകേട്ട കംബോഡിയ സംരക്ഷിക്കാന്‍ ഏറ്റവും നല്ല സമയം ശൈത്യകാലമാണ്. ചെലവ് കുറഞ്ഞ ഗസ്റ്റ് ഹൗസുകളും ചെലവുകുറഞ്ഞ ഗതാഗത സൗകര്യങ്ങളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
അതിമനോഹരമായ ഹിമാലയന്‍ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് നേപ്പാള്‍. ശൈത്യകാലത്ത് അതിശയകരമായ ട്രക്കിംഗ് അനുഭവങ്ങളാണ് ഇത് വാഗ്ധാനം ചെയ്യുന്നത്. ഇവിടുത്തെ താമസ സ്ഥലങ്ങള്‍ ചെലവുകുറഞ്ഞതാണ്. അതോടൊപ്പം പ്രാദേശിക ഭക്ഷണങ്ങളുടെ വിലക്കുറവും എടുത്തുപറയേണ്ടതാണ്.
ശ്രീലങ്കയുടെ തെക്കന്‍ ബീച്ചുകളും സാസ്‌കാരിക പൈതൃകവും ശീതകാല യാത്രകള്‍ക്ക് അനുയോജ്യമാണ്. ബജറ്റ് ഫ്രണ്ട്‌ലിയായ താമസ സ്ഥലങ്ങള്‍, രുചികരമായ ഭക്ഷണങ്ങള്‍, യാത്രാനിരക്കിലെ കുറവ്, മനോഹരമായ തേയിലത്തോട്ടങ്ങള്‍, പുരാതന കാഴ്ചകള്‍, ബീച്ചുകള്‍ ഇവയൊക്കെ എടുത്തുപറയേണ്ട പ്രധാന കാര്യങ്ങളാണ്.
തുര്‍ക്കിയില്‍ ശൈത്യകാലത്ത് പോകേണ്ടയിടമാണ് ഇഫ്താംബൂളിലെ ഐക്കണിക് സൈറ്റുകളായ ബ്ലൂ മോസ്‌ക്, ഹാഗിയ സോഫിയ എന്നിവയൊക്കെ. കപ്പഡോഷ്യയിലെ മഞ്ഞ്മൂടിയ ഫെയറി ചിമ്മിനികളൊക്കെ മാന്ത്രികമാണ്. കൂടാതെ ഇവിടുത്തെ പൊതുഗതാഗതവും കബാബ് പോലെയുള്ള തെരുവ് ഭക്ഷണങ്ങളുമെല്ലാം പണച്ചെലവില്ലാത്ത ഓപ്ഷനുകളാണ്.
അവധിക്കാലമാഘോഷിക്കാന്‍ പേരുകേട്ട സ്ഥലമാണ് ഇന്തോനേഷ്യ.സുഖകരമായ കാലാവസ്ഥയുള്ള ഇവിടെ ശൈത്യകാലത്ത് സഞ്ചാരികളും ഒഴുകിയെത്തും. ബാലിയുടെ ശാന്തമായ ബീച്ചുകളും സാംസ്‌കാരിക പൈതൃകവുമെല്ലാം വേറിട്ട് നില്‍ക്കുന്നവയാണ്.
കിഴക്കന്‍ യൂറോപ്പിലെ രത്‌നമെന്നറിയപ്പെടുന്ന സ്ഥലമാണ് ബള്‍ഗേറിയ. കുറഞ്ഞ ചെലവില്‍ ശൈത്യകാലങ്ങളിലെ കായിക വിനോദങ്ങളുടെയും സാംസ്‌കാരിക അനുഭവങ്ങളുടെയും സംയുക്തമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. കൂടാതെ മനോഹരമായ പളളികള്‍, ഇവിടുത്തെ ക്രിസ്തുമസ് മാര്‍ക്കറ്റുകള്‍ എന്നിവയും ആസ്വദിക്കാം.
മെക്‌സിക്കോയിലെ മനോഹരമായ ബീച്ചുകളും കാന്‍കണ്‍, മെക്‌സിക്കോ സിറ്റി തുടങ്ങിയ ഊര്‍ജ്ജസ്വലമായ നഗരങ്ങളും തണുപ്പ് ആസ്വദിക്കാന്‍ അനുയോജ്യമാണ്. ഇവിടുത്തെ തെരുവ് ഭക്ഷണങ്ങളായ ടാക്കോസ്, ക്യൂസാഡില്ലകള്‍ എന്നിവ രുചികരവും ചെലവ് കുറഞ്ഞതുമാണ്. താങ്ങാവുന്ന പൊതുഗതാഗത ചെലവുകളും താമസ സൗകര്യവും ബജ്ജറ്റ് സൗഹൃദ യാത്രയെ പ്രോത്സാഹിപ്പിക്കുന്നു.
മൊറോക്കോയിലെ സൗമ്യമായ ശൈത്യകാല കാലാവസ്ഥ,പുരാതന പള്ളികള്‍, സഹാറ മരുഭൂമി ഇവയൊക്കെ ആസ്വാദ്യകരമാണ്. കൂടാതെ ടാഗിന്‍ പോലെയുളള രുചികരമായ മൊറോക്കന്‍ രുചികള്‍ കുറഞ്ഞ വിലയ്ക്ക് ആസ്വദിക്കാം. കൂടാതെ മാരാക്കേച്ച് ,ഫെസ് തുടങ്ങിയ നഗരങ്ങളുടെ മനോഹര കാഴ്ചകള്‍ കാണാം.
തായ്‌ലന്‍ഡ് ചെലവ്കുറഞ്ഞ താമസ സൗകര്യവും, സ്വാദിഷ്ടമായ തെരുവ് ഭക്ഷണവും, ചിലവുകുറഞ്ഞ പൊതു ഗതാഗതവും കൊണ്ട് ബജ്ജറ്റ് യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നു. ബാങ്കോക്ക്, ചിയാങ്ങ്, മായ്, ഫൂക്കറ്റ് അല്ലെങ്കില്‍ കോ സാമുയി തുടങ്ങിയ ദ്വീപുകള്‍ കാണാനുള്ള മികച്ച സമയമാണ് ശൈത്യകാലം. ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം കാണേണ്ട കാര്യങ്ങളാണ്.
Content Highlights : 10 Cheapest Countries to Travel to in Winter